ട്രൂ 5ജി ടെലികോം നെറ്റ് വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി റിലയന്‍സ്

നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നേടുന്നതിനും ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്കും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

author-image
anumol ps
New Update
ambani

മുകേഷ് അംബാനി

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: ട്രൂ 5ജി ടെലികോം നെറ്റ് വര്‍ക്ക് കൂടുതല്‍ വിപുലീകരിക്കാനൊരുങ്ങി റിലയന്‍സ്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലന്‍സ് ഷീറ്റ് ഏകീകരിച്ചുവെന്നും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നേടുന്നതിനും ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്കും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.2016-ല്‍ 4ജി മൊബൈല്‍ സേവനങ്ങളുടെ ആരംഭത്തോടെ ജിയോ ഇന്ത്യയെ ഡാറ്റ സമ്പന്നമായ രാജ്യമാക്കി മാറ്റി, എല്ലാ വീടുകളിലും താങ്ങാനാവുന്നതും 4ജി വേഗതയുമുള്ള ഇന്റര്‍നെറ്റ് നല്‍കുന്നുവെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

RELIANCE