റഷ്യന്‍ ഇന്ധനം യു.എസിന് മറിച്ചു വിറ്റു, അംബാനിക്ക് കിട്ടിയത് 6,850 കോടി

റിലയന്‍സിന്റെ രണ്ട് എണ്ണശുദ്ധീകരണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജാം നഗറില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍ എന്നിവ യു.എസിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ 2 ബില്യണ്‍ യൂറോയുടെ ഇന്ധനമാണ് കയറ്റി അയച്ചത്. ഇതില്‍ 724 മില്യണ്‍ യൂറോ മൂല്യമുള്ള, ശുദ്ധീകരിച്ചെടുത്ത റഷ്യന്‍ ക്രൂഡ് ഓയിലും ഉള്‍പ്പെടുന്നു.

author-image
Biju
New Update
hth

മുംബൈ: റഷ്യന്‍ ഇന്ധന ഇറക്കുമതിയിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ നേടിയ ലാഭം ചില്ലറയൊന്നുമല്ല. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ റഷ്യന്‍ ഇന്ധനത്തിന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഇതോടെ ഇന്ധനം കുറഞ്ഞ വിലയ്ക്ക് വില്പന നടത്താന്‍ റഷ്യ നിര്‍ബന്ധിതരായി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വന്‍തോതിലുള്ള ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും റഷ്യന്‍ ഇന്ധനം യു.എസിലേക്ക് കയറ്റുമതി ചെയ്ത് സഹസ്രകോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്.

യു.എസിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി നടത്തിയതിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏകദേശം 724 മില്യണ്‍ യൂറോ അഥവാ 6,850 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2024 ജനുവരി മുതല്‍ 2025 ജനുവരി അവസാനം വരെയുള്ള കാലയളവില്‍ 2.8 ബില്യണ്‍ യൂറോയുടെ ഇന്ധന ഇറക്കുമതിയാണ് ഇന്ത്യ-തുര്‍ക്കി എന്നിവിടങ്ങളിലെ ആറ് റിഫൈനറികളില്‍ നിന്ന് യു.എസ് നടത്തിയിരിക്കുന്നത്. ഇതില്‍ 1.3 ബില്യണ്‍ യൂറോയും റഷ്യന്‍ ക്രൂഡ് ശുദ്ധീകരിച്ചതിലൂടെ നേടിയതാണെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി & ക്ലീന്‍ എയര്‍  റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലയന്‍സിന്റെ രണ്ട് എണ്ണശുദ്ധീകരണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജാം നഗറില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍ എന്നിവ യു.എസിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ 2 ബില്യണ്‍ യൂറോയുടെ ഇന്ധനമാണ് കയറ്റി അയച്ചത്. ഇതില്‍ 724 മില്യണ്‍ യൂറോ മൂല്യമുള്ള, ശുദ്ധീകരിച്ചെടുത്ത റഷ്യന്‍ ക്രൂഡ് ഓയിലും ഉള്‍പ്പെടുന്നു.

2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ ഇന്ധനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്ക് കല്പിച്ചിരിക്കുകയാണ്. റഷ്യന്‍ ക്രൂഡ് ഓയില്‍ മാത്രമല്ല അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഡീസല്‍ അടക്കമുള്ള വകഭേദങ്ങള്‍ വാങ്ങുക, വില്‍ക്കുക, കയറ്റുമതി നടത്തുക എന്നിവയ്‌ക്കെല്ലാം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തിലെ വാഡിനാര്‍ എന്ന പ്രദേശത്ത് റഷ്യയിലെ റോസ് നെഫ്റ്റ് ആസ്ഥാനമായ നയാര എനര്‍ജിക്ക് പ്രതിവര്‍ഷം 20 മില്യണ്‍ ടണ്‍ ശുദ്ധീകരണ ശേഷിയുള്ള റിഫൈനറിയുണ്ട്. ഇവിടെ നിന്ന് 2024 ജനുവരി മുതല്‍ 2025 ജനുവരി അവസാനം വരെയുള്ള കാലയളവില്‍ യു.എസിലേക്ക് ആകെ 124 മില്യണ്‍ യൂറോയുടെ റഷ്യന്‍ ഇന്ധന കയറ്റുമതിയാണ് നടന്നിരിക്കുന്നതെന്നും ഇഞഋഅ റിപ്പോര്‍ട്ടില്‍ പറയുന്നു. മാംഗ്ലൂര്‍ റിഫൈനറി & പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ ന്യൂ മാംഗ്ലൂര്‍ റിഫൈനറിയില്‍ നിന്ന് യു.എസിലേക്ക് ഇതേ കാലയളവില്‍ 22 മില്യണ്‍ യൂറോയുടെ റഷ്യന്‍ ക്രൂഡാണ് കയറ്റുമതി നടത്തിയിട്ടുള്ളത്. 

 

reliance brands RELIANCE mukesh ambani