പ്രതീകാത്മക ചിത്രം
കൊച്ചി: ഡോളര്‍ ബോണ്ട് വഴി 65 കോടി ഡോളര്‍(ഏകദേശം 5,400 കോടി രൂപ) സമാഹരിച്ച് മുത്തൂറ്റ് ഫിനാന്‍സ്. മൂന്നുവര്‍ഷവും ഒന്‍പതു മാസവും കാലാവധിയുള്ള ബോണ്ടുകള്‍ വഴി 7.125 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്. അനുവദനീയമായ വായ്പ നല്‍കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി സമാഹരിച്ച ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.