300 കോടി രൂപ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയാണ് സമാഹരിക്കുന്നത്. ആയിരം രൂപയാണ് മുഖവില. കടപ്പത്രങ്ങളിലൂടെ സമഹാരിക്കുന്ന തുക തുടര്‍വായ്പകള്‍, സാമ്പത്തിക സഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടക്കല്‍, പൊതുവായ കോര്‍പ്പറേറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കായിരിക്കും ഉപയോഗിക്കുക.
24, 36, 60, 72, 92 എന്നിങ്ങനെ മാസ കാലാവധിയുള്ള എന്‍.സി.ഡി.കളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവയുടെ നേട്ടം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ചുലഭിക്കുന്ന രീതിയിലോ തിരഞ്ഞെടുക്കാം. 9.00 ശതമാനം മുതല്‍ 10.10 ശതമാനം വരെയാണ് ആദായം. ജനുവരി ആറുവരെയാണ് കടപ്പത്രങ്ങളുടെ വിതരണം.