കൊച്ചി: മുത്തൂറ്റ് നൈനാന്‍ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡിന്റെ നോണ്‍ കണ്‍വെര്‍ട്ടബിള്‍ സെക്യുവേഡ് കടപ്പത്രങ്ങളുടെ(എന്‍.സി.ഡി) വില്പന ആരംഭിച്ചു. സെപ്തംബര്‍ അഞ്ച് വരെയാകും കടപ്പത്രങ്ങളുടെ വില്‍പന നടക്കുക. ആയിരം രൂപ മുഖവിലയുള്ള എന്‍.സി.ഡികളിലെ കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്.
നിക്ഷേപകര്‍ക്ക് 10.70 ശതമാനം മുതല്‍ 13.75 ശതമാനം വരെ ആകര്‍ഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്ക്കോ ലഭിക്കും. നിക്ഷേപ തുക 73 മാസങ്ങളില്‍ ഇരട്ടിയാകും. മാസ സ്‌കീമില്‍ 11.50 ശതമാനം വരെ വാര്‍ഷിക പലിശ ലഭിക്കും.