കടപ്പത്ര വില്‍പനയ്ക്ക് ഒരുങ്ങി മുത്തൂറ്റ് മെര്‍ക്കന്റയില്‍

നിക്ഷേപം 75 മാസങ്ങള്‍ കൊണ്ട് ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു.

author-image
anumol ps
New Update
muthot

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ വില്‍ക്കാനൊരുങ്ങി മുത്തൂറ്റ് മെര്‍ക്കന്റയില്‍. മുത്തൂറ്റ് നൈനാന്‍ ശൃംഖലയിലെ ബാങ്ക് ഇതര ധനകാര്യസ്ഥാപനമാണ് 'മുത്തൂറ്റ് മെര്‍ക്കന്റയില്‍'. 1,000 രൂപയാണ് മുഖവില. കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയാണ്. നിക്ഷേപം 75 മാസങ്ങള്‍ കൊണ്ട് ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു.10.50 ശതമാനം മുതല്‍ 13.65 ശതമാനം വരെയാണ് പലിശ. തിങ്കളാഴ്ച ആരംഭിക്കുന്ന കടപ്പത്ര വില്പന മേയ് 17-ന് അവസാനിക്കും.

സമാഹരിക്കുന്ന തുക സ്വര്‍ണപ്പണയ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ശാഖകള്‍ വിപുലീകരിക്കുന്നതിനും വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടര്‍ റിച്ചി മാത്യു മുത്തൂറ്റ് എന്നിവര്‍ അറിയിച്ചു.

 

muthoot mercantile debenture sale