മ്യൂച്ച്വല്‍ ഫണ്ടുകളില്‍ വര്‍ദ്ധനവ്

ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് മേയില്‍ 34,697 കോടി രൂപയാണ് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത്.

author-image
Athira Kalarikkal
New Update
Mutual Fund

Representative Image

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി :  ഓഹരി അധിഷ്ഠിത മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളിലേക്കും(എസ്.ഐ.പി) റീട്ടെയില്‍ നിക്ഷേപകരുടെ പണമൊഴുക്കില്‍ റെക്കാഡ് വര്‍ദ്ധനവ്.  അസോസിയേഷന്‍ ഒഫ് മ്യൂച്ച്വല്‍ ഫണ്ട്‌സ് ഒഫ് ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് മേയില്‍ 34,697 കോടി രൂപയാണ് മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത്.

ഏപ്രില്‍ മാസത്തേക്കാള്‍ നിക്ഷേപത്തില്‍ 83.42 ശതമാനം വര്‍ദ്ധനവാണുണ്ടായത്. വാങ്ങാനും വില്‍ക്കാനും എപ്പോഴും കഴിയുന്ന ഓപ്പണ്‍ എന്‍ഡഡ് മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കാണ് കൂടുതല്‍ നിക്ഷേപം ലഭിച്ചത്.

സൂചിക അധിഷ്ഠിത, തീമാറ്റിക് ഫണ്ടുകളിലേക്ക് കഴിഞ്ഞ മാസം 19,213.43 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളില്‍ 2,724.67 കോടി രൂപയും മിഡ് ക്യാപ്പ് ഫണ്ടുകളില്‍ 2,605.70 കോടി രൂപയുമാണ് എത്തിയത്. 

mutual funds AMFI SIP