/kalakaumudi/media/media_files/2025/01/18/hbWsUX1PYv0yX1Uiz9j5.jpg)
Representational Image
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹകി വിപണി സ്ഥിരതയില്ലാതെ പോകുകയാണെങ്കിലും മൂച്വല്‍ ഫണ്ടുകളില്‍ മികച്ച നേട്ടമാണ്. വിവിധ കാറ്റഗറികളിലായി 36 മ്യൂച്വല്‍ ഫണ്ടുകള്‍ അഞ്ച് വര്‍ഷ കാലയളവില്‍ 25 ശതമാനത്തിലധികം വാര്‍ഷിക ആദായം(സിഎജിആര്‍) നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
2024ലെ സെപ്തംബറിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സെന്‍സെക്സും നിഫ്റ്റിയും 10 ശതമാനത്തോളം താഴേയ്ക്ക് പോയിരുന്നു. ഈ കാലയളവില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ ശരാശരി 7 ശതമാനമാണ് ഇടിവുണ്ടായത്. മിഡ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളിലാകട്ടെ 8-9 ശതമാനവും തകര്‍ച്ചയും നേരിട്ടു. ഭൂരിഭാഗം ഫണ്ടുകള്‍ക്കും സൂചികകളേക്കാള്‍ നേട്ടം നിലനിര്‍ത്താനായി.
അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ സ്മോള്‍ ക്യാപ് ഫണ്ടുകള്‍ തന്നെയാണ് നേട്ടത്തില്‍ മുന്നില്‍. ഈ വിഭാഗത്തിലെ ക്വാണ്ട് സ്മോള്‍ ക്യാപ് ഫണ്ടിനാണ് ഏറ്റവും കൂടുതല്‍ ആദായം നിക്ഷേപകര്‍ക്ക് നല്‍കാനായത്. 43.98 ശതമാനം.
ബാങ്ക് ഓഫ് ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട് 35.69 ശതമാനവും നിപ്പോണ്‍ ഇന്ത്യ സ്മോള്‍ ക്യാപ് ഫണ്ട് 33.02 ശതമാനവും നേട്ടം ഉണ്ടായി. സ്മോള്‍ ക്യാപുകളോടൊപ്പം മിഡ് ക്യാപ് ഫണ്ടുകളും മുന്നിലെത്തി. സമാന കാലയളവില്‍ ക്വാണ്ട് മിഡ് ക്യാപ് ഫണ്ട് നല്‍കിയത് 32.48 ശതമാനം വാര്‍ഷിക ആദായമാണ്. ക്വാണ്ട് ഫ്ളക്സി ക്യാപ് ഫണ്ട് ആകട്ടെ 31.46 ശതമാനം ആദായവും നല്‍കി. മിഡ് ക്യാപ് വിഭാഗത്തില്‍ മോട്ടിലാല്‍ ഒസ്വാളിന്റെ ഫണ്ടും മുന്‍നിരയില്‍ ഇടംപിടിച്ചു.