പത്ത് ലക്ഷം രൂപയുടെ ബമ്പര്‍ സമ്മാനവുമായി മൈജി വിഷു ബമ്പര്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വില്‍ക്കുന്നതും മൈജി തന്നെയാണ്. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

author-image
Biju
New Update
hjhh

കോഴിക്കോട് : ഈസ്റ്റര്‍  വിഷു ആഘോഷങ്ങളുടെ ഭാഗമായി മൈജി അവതരിപ്പിച്ച  മൈജി വിഷു ബമ്പറില്‍ 10 ലക്ഷം രൂപ ബമ്പര്‍ സമ്മാനം. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേര്‍ക്ക്, രണ്ടാം  സമ്മാനം 2  ലക്ഷം രൂപ വീതം 2 പേര്‍ക്ക്, മൂന്നാം   സമ്മാനം 1 ലക്ഷം രൂപ വീതം 10 പേര്‍ക്ക് എന്നീ  ഭാഗ്യസമ്മാനങ്ങള്‍ക്കൊപ്പം, ഓരോ പര്‍ച്ചേസിനും  ഭാഗ്യപരീക്ഷണങ്ങളില്ലാതെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി ആകെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി വിഷു ബമ്പറിലൂടെ നല്‍കുന്നത്. 5,000 രൂപ മുതലുള്ള പര്‍ച്ചേസുകളില്‍ സമ്മാനകൂപ്പണ്‍  ലഭ്യമാകും. മൈജി വിഷു ബമ്പര്‍ ഏപ്രില്‍ 1 മുതല്‍  20  വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും. മെയ് 3 ന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ പ്രഖ്യാപിക്കും.

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2, എക്‌സ് മാസ്സ് സെയില്‍ എന്നിവക്ക്  ലഭിച്ച വന്‍ ജനപിന്തുണയും വാഗ്ദാനം ചെയ്തിരുന്നത് പോലെ  യാതൊരു കാലതാമസവും കൂടാതെ ഓണം സീസണ്‍, ക്രിസ്മസ് സീസണ്‍ സമ്മാനങ്ങള്‍ കൃത്യസമയത്ത് വിതരണം ചെയ്തതും ഉപഭോക്തൃ ശ്രദ്ധ പിടിച്ചു പറ്റാന്‍ കാരണമായി.

120ല്‍ പരം ഷോറൂമുകളിലേക്ക് നടത്തുന്ന ബള്‍ക്ക് പര്‍ച്ചേസിലെ ലാഭമാണ് സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി ഉപഭോക്താക്കള്‍ക്ക് മൈജി നല്‍കുന്നത്. ഉപഭോക്താക്കളുടെ സന്തോഷം മുന്‍നിര്‍ത്തി, മികച്ച ഓഫറുകളും ഒറിജിനല്‍ പ്രോഡക്റ്റുകളും നല്‍കുന്നതാണ് മൈജിയെ എല്ലാവരുടെയും പ്രിയപ്പെട്ട ചോയ്‌സാക്കി മാറ്റുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ  വില്‍ക്കുന്നതും മൈജി തന്നെയാണ്. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട്  ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍  മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

കസ്റ്റമേഴ്‌സ് ഓരോ പ്രാവശ്യവും മൈജിയില്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ മൈജി  മൈ പ്രിവിലേജ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. ഈ റിവാര്‍ഡ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ പര്‍ച്ചേസുകളില്‍ കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ ഓഫറുകള്‍, വിലക്കിഴിവുകള്‍ എന്നിവ ലഭ്യമാകും. ഇക്കാരണത്താല്‍ ഈസ്റ്റര്‍ വിഷു ഷോപ്പിംഗ് മൈജിയിലാക്കുന്നത് ഓരോ ഉപഭോക്താവിനെ സംബന്ധിച്ചും ഏറെ ഗുണകരമായിരിക്കുമെന്ന് മൈജി ചെയര്‍മാന്‍ എ. കെ. ഷാജി അറിയിച്ചു.  

മൈജിയുടെ  അതിവേഗ ഫിനാന്‍സ്,  മൈജി   എക്സ്റ്റന്റഡ് വാറന്റി,  മൈജി  പ്രൊട്ടക്ഷന് പ്ലാന്‍, മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ , ആപ്പിള്‍   ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ ഹൈ ടെക്ക്  റിപ്പയര്‍  & സര്‍വ്വീസ് നല്‍കുന്ന മൈജി  കെയര്‍ എന്നിങ്ങനെ മൈജി  നല്‍കുന്ന എല്ലാ മൂല്യവര്‍ധിത  സേവനങ്ങളും ഈ  വിഷുക്കാലത്തും  ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. എവിടെ നിന്ന് വാങ്ങിയ ഏത് ഉത്പന്നത്തിനും ഇപ്പോള്‍ മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാകും. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റി പീരിയഡ് കഴിഞ്ഞാലും  ഹോം അപ്ലയന്‍സസുകളില്‍ ഇപ്പോള്‍ മൈജിയുടെ അഡീഷണല്‍ വാറന്റി ലഭ്യമാണ്. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ മോഷണം പോവുക, വെള്ളത്തില്‍ വീണ് കേട്  പറ്റുക എന്നീ സന്ദര്‍ഭങ്ങളില്‍ പരിരക്ഷ ലഭിക്കുന്ന മൈജിയുടെ പ്രൊട്ടക്ഷന്‍ പ്ലാനും ഇപ്പോള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ വിഷുക്കാലം

മൈജി വിഷു ബമ്പര്‍ ഓഫറുകള്‍  ഓണ്‍ലൈനിലും (www.myg.in)  ലഭ്യമാണ്. കുടുതല്‍  വിവരങ്ങള്‍ക്ക്: 9249 001 001

myg