ഷോപ്പിംഗ് ആഘോഷമാക്കാന്‍ മൈജി വിഷു ബമ്പറിനൊപ്പം രാപ്പകല്‍ സെയില്‍

രാപ്പകല്‍ സെയിലിനൊപ്പം മൈജി വിഷു ബമ്പര്‍ ഏപ്രില്‍ 20 വരെ എല്ലാ മൈജി , മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും. ആകെ 5 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പര്‍ച്ചേസുകളിലും സുനിശ്ചിത സമ്മാനങ്ങളോ ഡിസ്‌കൗണ്ടോ ലഭ്യമാകുന്ന വിഷു ബമ്പറില്‍ 10 ലക്ഷം രൂപയാണ് ബമ്പര്‍ സമ്മാനം.

author-image
Biju
New Update
fgfg

കോഴിക്കോട്: ഈസ്റ്റര്‍  വിഷു ആഘോഷങ്ങളെ വരവേറ്റ് മൈജി അവതരിപ്പിക്കുന്ന വിഷു ബമ്പര്‍ സെയിലിനൊപ്പം മൈജി രാപ്പകല്‍ സെയില്‍ ഇന്നും നാളെയും എല്ലാ മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും. സെയിലിന്റെ ഭാഗമായി ഈ രണ്ട് ദിവസങ്ങളിലായി പരമാവധി 80 % വരെ ഡിസ്‌കൗണ്ടാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 12 വരെ ആയിരിക്കും ഷോറൂം പ്രവര്‍ത്തന സമയം. സാധാരണ പ്രവര്‍ത്തി   സമയത്ത് ഷോപ്പിംങ് ചെയ്യാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് സമയം നല്‍കുക എന്ന ലക്ഷ്യംവെച്ചാണ് മൈജി പ്രവര്‍ത്തി സമയം രാത്രി 12 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

രാപ്പകല്‍ സെയിലിനൊപ്പം മൈജി വിഷു ബമ്പര്‍ ഏപ്രില്‍ 20 വരെ എല്ലാ മൈജി , മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും. ആകെ 5 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ്  പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പര്‍ച്ചേസുകളിലും സുനിശ്ചിത സമ്മാനങ്ങളോ ഡിസ്‌കൗണ്ടോ ലഭ്യമാകുന്ന വിഷു ബമ്പറില്‍ 10 ലക്ഷം രൂപയാണ് ബമ്പര്‍ സമ്മാനം. 5 ലക്ഷം രൂപ വീതം 2 പേര്‍ക്ക് ഒന്നാം സമ്മാനം ലഭിക്കും. 2 ലക്ഷം രൂപ വീതം രണ്ട് പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കുമ്പോള്‍ മൂന്നാം സമ്മാനമായി 1 ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും. പ്രൊഡക്റ്റ് ഓഫറുകള്‍ ഏപ്രില്‍ 13 വരെ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. മെയ് 3 നാണ് നറുക്കെടുപ്പ്. ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 25,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 5,000 രൂപ മുതലുള്ള പര്‍ച്ചേസുകളില്‍ സമ്മാനക്കൂപ്പണ്‍ ലഭ്യമാണ്.  

മേടച്ചൂടിന് ആശ്വാസമേകാന്‍ ഫ്‌ളാറ്റ് 51% ഓഫില്‍ സെലക്റ്റഡ് ഏസികള്‍ പര്‍ച്ചേസ് ചെയ്യാം. മൈജിയുടെ ടേക്ക് ഇറ്റ് ഏസി പോളിസിയില്‍ സീറോ ഡൗണ്‍ പേയ്‌മെന്റിലും പലിശരഹിത ഇ എം ഐ യിലും ഏസികള്‍ ലഭ്യമാണ്. സെലക്ടഡ് മോഡല്‍ ഏസി പര്‍ച്ചേസുകള്‍ക്കൊപ്പം സ്റ്റെബിലൈസര്‍ അല്ലെങ്കില്‍ സീലിംഗ് ഫാന്‍ സമ്മാനമുള്ളപ്പോള്‍ ഫ്രീ ഇന്‍സ്റ്റലേഷനും ഫാസ്റ്റ് ഡെലിവറിയും മൈജിയുടെ മാത്രം പ്രത്യേകതയാണ്. 10 വര്‍ഷം  കംപ്രസ്സര്‍ വാറന്റി, 5 വര്‍ഷം പി സി ബി വാറന്റി, വണ്‍ ഇയര്‍ ഫുള്‍ വാറന്റി സഹിതം സെലക്റ്റഡ് വണ്‍ ടണ്‍ ത്രീ സ്റ്റാര്‍ ഏസി കില്ലര്‍ പ്രൈസില്‍ ലഭ്യമാണ്. ഇത് കൂടാതെ ഒട്ടനവധി ഏസി  മോഡലുകള്‍  മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇ എം ഐ യിലും ലഭ്യമാണ്.

സ്മാര്‍ട്ട് ഫോണിലും ടാബ്ലറ്റിലും ഗംഭീര ക്യാഷ്ബാക്ക് വൗച്ചറുകളാണ് മൈജി വിഷു ബമ്പറിലൂടെ ഓരോ ഉപഭോക്താവിനും നല്‍കുന്നത്. 20,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം പവര്‍ ബാങ്കും 2 വര്‍ഷ വാറന്റിയും ലഭിക്കുമ്പോള്‍ 50,000 ത്തില്‍ താഴെ വിലയുള്ള ഫോണുകള്‍ക്ക് 2,500 രൂപ മുതല്‍ 5,000 രൂപ വരെ ക്യാഷ്ബാക്കും. 80,000 രൂപ മുതല്‍  വിലയുള്ള ഫോണുകളിലും ടാബുകളിലും 10,000 മുതല്‍ 20,000 വരെ വിലയുള്ള ക്യാഷ്ബാക്ക് വൗച്ചര്‍ ലഭിക്കും. ഐഫോണ്‍ 16 വെറും 96 രൂപ പ്രതിദിന ഇ എം ഐ യില്‍ വാങ്ങാം. സാംസങ്, ഷഓമി, വിവോ, ഓപ്പോ തുടങ്ങിയ  സ്മാര്‍ട്ട്‌ഫോണുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. പഴയ ഫോണുകള്‍ക്ക് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഇത് കൂടാതെ മൈജിയുടെ ഒരു വര്‍ഷത്തെ എക്‌സ്ട്രാ വാറന്റിയും പ്രൊട്ടക്ഷന്‍ പ്ലാനും ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ലഭ്യമാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്‌ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും വില്‍ക്കുന്ന ബ്രാന്‍ഡാണ് മൈജി. എല്ലാ ലാപ്‌ടോപ്പ് പര്‍ച്ചേസുകള്‍ക്കുമൊപ്പം 10,500 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ച്, പെന്‍ ഡ്രൈവ്, വയര്‍ലെസ്സ് കീബോര്‍ഡ് & മൗസ് കോംബോ സമ്മാനമുണ്ട്.

ലോകോത്തര ടിവി ബ്രാന്‍ഡുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും കില്ലര്‍ പ്രൈസിലും വാങ്ങാന്‍ അവസരമുള്ളപ്പോള്‍ സെലക്റ്റഡ് ഇമ്പക്‌സ് ടിവി മോഡലിനൊപ്പം സൗണ്ട് ബാറും, സെലക്റ്റഡ് എല്‍ജി എല്‍ ഇ ഡി  ടിവിക്കൊപ്പം 7,500 രൂപവരെ ക്യാഷ്ബാക്കും ലഭിക്കും.

സെലക്റ്റഡ് ബ്രാന്‍ഡ് സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളില്‍ പരമാവധി 45,000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കുമ്പോള്‍ ബ്രാന്‍ഡഡ് ഫ്രെണ്ട് ലോഡ് വാഷിങ് മെഷീനില്‍ 46% ഓഫുണ്ട്. 6,499 രൂപ മുതല്‍ ബ്രാന്‍ഡഡ് വാഷിങ് മെഷീനുകളുടെ വില തുടങ്ങുന്നു.

ഇന്നത്തെ ലൈഫ് സ്‌റ്റൈലില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഡിജിറ്റല്‍ അക്‌സെസറീസായ എയര്‍പോഡ്‌സ്, സ്മാര്‍ട്ട് വാച്ച്, ഹെഡ്‌ഫോണ്‍, സ്പീക്കര്‍, സൗണ്ട്ബാര്‍, പ്ലെയ്‌സ്റ്റേഷന്‍ എന്നിവ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍ കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസ് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. എല്ലാ മോഡല്‍ ചിമ്മണി ഹോബ്ബ് കൊമ്പോക്കൊപ്പം എയര്‍ ഫ്രയര്‍ സമ്മാനമായി ലഭിക്കും.  ബി എല്‍ ഡി സി ഫാന്‍, എയര്‍ കൂളര്‍  ഉള്‍പ്പെടെ ഗ്ലാസ് വെയര്‍, കടായി തവ ഫ്രൈ പാന്‍ കോംബോ, കാസറോള്‍, ത്രീ ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍, ത്രീ ബര്‍ണര്‍ ഗ്ലാസ്സ് ടോപ്പ് ഗ്യാസ് സ്റ്റൗവ് എന്നിങ്ങനെ എല്ലാറ്റിലും വന്‍ വിലക്കുറവാണ് മൈജി നല്‍കുന്നത്.  

കേരളത്തില്‍ ഏറ്റവും കൂടുതല്‍  ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച്  ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍  മൈജിയുടെ  സൂപ്പര്‍ ഇഎംഐ  സൗകര്യം, ഗാഡ്ജറ്റ്‌സിനും അപ്ലയന്‍സസിനും  ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണല്‍  വാറന്റി നല്കുന്ന മൈജി എക്‌സ്ട്രാ  വാറന്റി,  ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തില്‍ വീഴുക, ഫംഗ്ഷന്‍ തകരാറിലാകുക എന്നിങ്ങനെ  എന്ത് സംഭവിച്ചാലും സംരക്ഷണം ലഭിക്കുന്ന മൈജി  പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയതോ , പ്രവര്‍ത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏറ്റവും കൂടുതല്‍ എക്‌സ്‌ചേഞ്ച് ബോണസില്‍  ഏത് സമയത്തും മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ മൂല്യവര്‍ധിത  സേവനങ്ങളും വിഷു ബമ്പറിന്റെ ഭാഗമായി ലഭിക്കും.

ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈടെക്ക്  റിപ്പയര്‍  & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനം എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. അപ്ലയന്‍സസ് അടക്കം മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണത്തിനും ഇപ്പോള്‍  മൈജി കെയറില്‍ സര്‍വ്വീസ് ലഭ്യമാണ്. ഏസി സര്‍വ്വീസ് വെറും 499  രൂപ മുതല്‍ തുടങ്ങുമ്പോള്‍ ഒരു വര്‍ഷ വാറന്റി സഹിതം ലാപ്‌ടോപ്പ് ഡിസ്‌പ്ലേ സര്‍വ്വീസും ലഭ്യമാണ്. ഇപ്പോള്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഡോര്‍ സ്റ്റെപ്പ് സര്‍വ്വീസും മൈജി കെയര്‍ നല്‍കുന്നുണ്ട്.

ഒറിജിനല്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും  നല്‍കാത്ത ഓഫറുകള്‍, മനോഹരമായ മൂല്യവര്‍ധിത സേവനങ്ങള്‍, മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവക്കൊപ്പം മൈജി വിഷു ബമ്പറിലെ സമ്മാനങ്ങളും കൂടിച്ചേരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും നല്ല ഷോപ്പിംഗ് അവസരമാണ് മൈജി ഈ രാപ്പകല്‍ സെയിലിലൂടെ നല്‍കുന്നത്. ഓഫര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഓഫറുകള്‍ myg.in ലും ലഭ്യമാണ്.

 

myg future myg