മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര താരവും മൈജി ബ്രാന്‍ഡ് അംബാസിഡറുമായ മഞ്ജു വാര്യര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്, എ.കെ. ഷാജി (ചെയര്‍മാന്‍, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മുസാഫിര്‍ അഹമ്മദ് (ഡെപ്യൂട്ടി മേയര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, പി.വി. ചന്ദ്രന്‍ (ചെയര്‍മാന്‍, മാതൃഭൂമി), മുഹമ്മദ് റബിന്‍ (അസി. ജനറല്‍ മാനേജര്‍, മൈജി), മുഹമ്മദ് ഫെബിന്‍ (റീജിയണല്‍ മാനേജര്‍-ആക്‌സസറീസ് സെയില്‍സ്, മൈജി) തുടങ്ങിയവര്‍ സമീപം.
കോഴിക്കോട് : കോഴിക്കോട് നഗരത്തിന്റെ പ്രധാന കൊമേഴ്ഷ്യല്‍ & റെസിഡന്‍സ് സെന്ററായ നടക്കാവില്‍ പുതിയ വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര താരവും മൈജി ബ്രാന്‍ഡ് അംബാസിഡറുമായ മഞ്ജു വാര്യര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ.കെ. ഷാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, മാതൃഭൂമി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാല ഷോറൂമാണ് ഇത്. നടക്കാവ് കണ്ണൂര്‍ റോഡില്‍ പോലീസ് സ്റ്റേഷന് എതിര്‍വശം എ. ജി. സി ടവറിലാണ് ഷോറൂം.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി നടക്കാവിന് ഒരുക്കിയത്. ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ടായിരുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷു ബമ്പര്‍ സെയിലും നടക്കാവ് മൈജി ഫ്യൂച്ചറില്‍ നടന്നു. നാളെ അവസാനിക്കുന്ന വിഷു ബമ്പറിന്റെ ഭാഗമായി 10 ലക്ഷം രൂപ ബമ്പര്‍ സമ്മാനമുള്‍പ്പെടെ ആകെ 5 കോടി രൂപയുടെ സമ്മാനമാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേര്‍ക്ക് , രണ്ടാം സമ്മാനം 2 ലക്ഷം രൂപവീതം 2 പേര്‍ക്ക്, മൂന്നാം സമ്മാനം 1 ലക്ഷം രൂപവീതം 10 പേര്‍ക്ക് ലഭിക്കും. ഇതിന് പുറമെ എല്ലാ പര്‍ച്ചേസുകളിലും സുനിശ്ചിതമായ സമ്മാനങ്ങളോ ഡിസ്‌കൗണ്ടുകളോ കസ്റ്റമേഴ്‌സിന് സ്വന്തമാക്കാം.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ്വര്‍ക്കാണ് മൈജി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വില്‍ക്കുന്നതും മൈജി തന്നെയാണ്. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്കായി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാന്‍ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങള്‍ എല്ലാം തന്നെ നടക്കാവിലും ലഭിക്കും.
ഒറിജിനല്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും നല്‍കാത്ത ഓഫറുകള്‍, മനോഹരമായ മൂല്യവര്‍ധിത സേവനങ്ങള്‍, മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവയിലൂടെ അനുദിനം വളരുന്ന നടക്കാവിന്റെ ഷോപ്പിംഗ് കള്‍ച്ചറില്‍ ഒരു വമ്പന്‍ ചെയ്ഞ്ചാണ് മൈജി ഫ്യൂച്ചര്‍ ഷോറൂം സമ്മാനിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.