മൈജിയുടെ പുതിയ ഷോറൂം പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം  ഷെയിന്‍ നിഗം നിര്‍വ്വഹിച്ചു.

author-image
anumol ps
New Update
myg shaine

മൈജി ഫ്യൂച്ചര്‍ പേരാമ്പ്ര ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ഷെയിന്‍ നിഗം നിര്‍വ്വഹിച്ചു. രതീഷ് കുട്ടത്ത് (ജനറല്‍ മാനേജര്‍ -സെയില്‍സ് & സര്‍വീസ്), സുധീഷ് സി.എസ്. (ജനറല്‍ മാനേജര്‍ - സി.ഇ. സെയില്‍സ്), ഫിറോസ് കെ.കെ. (എ.ജി.എം.), മുഹമ്മദ് റബിന്‍ എ.കെ. (എ.ജി.എം.), രഞ്ജിത് കെ.ബി. (റീജിയണല്‍ ബിസിനസ് മാനേജര്‍), ഷഫീഖ് ടി.പി. (ബിസിനസ് ഡവലപ്മെന്റ് മാനേജര്‍), അഖില്‍ദാസ് പി.കെ. (ബിസിനസ് മാനേജര്‍) എന്നിവര്‍ സമീപം.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

പേരാമ്പ്ര : മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ പുതിയ ശാഖ പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം 

 ഷെയിന്‍ നിഗം നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാല ഷോറൂമാണ് ഇത്. പേരാമ്പ്ര മെയിന്‍ റോഡില്‍ എച്ച് പി പെട്രോള്‍ പമ്പിന് സമീപം ഉദയ ആര്‍ക്കേഡിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവും മൈജി ഒരുക്കി. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി പേരാമ്പ്രക്ക് സമ്മാനിച്ചത്. ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം, സര്‍പ്രൈസ് സമ്മാനങ്ങള്‍, ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് വിസിറ്റ് & വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.

ഇതിനോടൊപ്പം 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായെത്തുന്ന മൈജി ഓണം മാസ് ഓണം സീസണ്‍ റ്റു വിന്റെ ഭാഗമാകാനുള്ള അവസരവുമാണ് ഓരോ ഉപഭോക്താവിനും ലഭിച്ചത്. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിനുമൊപ്പം കൂപ്പണ്‍ ലഭ്യമാണ്. ഓരോ ദിവസവും ഒരാള്‍ക്ക് 1 ലക്ഷം രൂപ വീതം സമ്മാനമുണ്ട്. അഞ്ച് കാറുകള്‍, 100 ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകള്‍, 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ടില്‍ വെക്കേഷന്‍ ട്രിപ്പ്, 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ഹോളിഡേ ട്രിപ്പ് എന്നിങ്ങനെ അതിവമ്പന്‍ ഓണസമ്മാനങ്ങളാണ് മൈജി നല്‍കുന്നത്.

ഇനാഗുറല്‍ ഓഫര്‍ ആയി സ്മാര്‍ട്ട് ഫോണ്‍ ഗ്ലാസ് ചേഞ്ച് 899 രൂപ മുതല്‍ കിട്ടും. വെറും 299 രൂപക്ക് വാഷിങ് മെഷീന്‍ ഡി സ്‌കെയിലിംഗ് തുടങ്ങുമ്പോള്‍, ലാപ്‌ടോപ്പ് സര്‍വ്വീസ് 499 രൂപ മുതലും ആരംഭിക്കുന്നു. 

myg