മൈജി എക്‌സ് മാസ്സ് സെയില്‍ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസ്

മൈജി ഓണം മാസ്സ് ഓണം സീസണ്‍ റ്റുവില്‍ 45 വിജയികള്‍ക്ക് ദിവസം ഒരു ലക്ഷം രൂപ വീതം നല്‍കിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മൈജി എക്‌സ് മാസ്സ് സെയിലിലൂടെ 20 ദിവസം 20 വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കാന്‍ പ്രേരണയായതെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ. ഷാജി അറിയിച്ചു

author-image
Biju
New Update
tua

മൈജി എക്‌സ് മാസ്സ് സെയിലില്‍ ഒരു ലക്ഷം രൂപ വീതം ക്യാഷ്പ്രൈസ് നേടിയവര്‍ക്കുള്ള സമ്മാനദാനചടങ്ങില്‍ മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ ഷാജിയും, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും വിജയികള്‍ക്കൊപ്പം വേദി പങ്കിട്ടപ്പോള്‍.

കോഴിക്കോട്: മൈജി എക്‌സ് മാസ്സ് സെയിലില്‍ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ വീതം സ്വന്തമാക്കിയ വിജയികള്‍ക്കുള്ള ക്യാഷ്പ്രൈസ് വിതരണം പൊറ്റമ്മല്‍ മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ നടന്നു. മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ ഷാജിയും, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേര്‍ന്ന് സമ്മാനം വിതരണം ചെയ്തു. 

മൈജി ഓണം മാസ്സ് ഓണം സീസണ്‍ റ്റുവില്‍ 45 വിജയികള്‍ക്ക് ദിവസം ഒരു ലക്ഷം രൂപ വീതം നല്‍കിയത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മൈജി എക്‌സ് മാസ്സ് സെയിലിലൂടെ 20 ദിവസം 20 വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കാന്‍ പ്രേരണയായതെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ. ഷാജി അറിയിച്ചു. 

ഇതുകൂടാതെ സെയിലിന്റെ ഭാഗമായി ആഴ്ച്ച തോറും നടന്നിരുന്ന നറുക്കെടുപ്പില്‍ ഗോള്‍ഡ് കോയിന്‍, റെഫ്രിജറേറ്റര്‍, എയര്‍ ഫ്രയര്‍, റോബോട്ടിക്ക് വാക്വം ക്ലീനര്‍, വാഷിങ് മെഷീന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, പാര്‍ട്ടി സ്പീക്കര്‍, കൂളര്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, ഏസി എന്നിവ ലഭിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ഡിസംബര്‍ 31 വരെ നടന്ന ഓഫര്‍ പീരിയഡില്‍ 5,000 രൂപക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്തവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

myg chairman myg myg future myG future show room