മൈജി ലാഭമഴ ഞായറാഴ്ച വരെ

എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം 4499  രൂപ വിലയുള്ള  വയര്‍ലെസ്സ് കീ ബോര്‍ഡ്, മൗസ്, 64 ഏആ പെന്‍ഡ്രൈവ്, ആന്റിവൈറസ്  എന്നിവ സമ്മാനമായി ലഭിക്കും.

author-image
anumol ps
New Update
myg

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കോഴിക്കോട് : ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സിലും ഹോം & കിച്ചണ്‍  അപ്ലയന്‍സസുകളിലുമുള്ള മൈജി ലാഭമഴ തുടരുന്നു. 75% വരെ ഡിസ്‌കൗണ്ടും ഗംഭീര ഓഫറുകളുമായുള്ള മൈജി ലാഭമഴ ഞായറാഴ്ച വരെ ലഭ്യമാണ്. ഈ ഡിസ്‌കൗണ്ട്  സെയില്‍  എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും നടക്കും.

മഴക്കാലത്ത്  തുണി  ഉണങ്ങാന്‍ ബുദ്ധിമുട്ടുന്ന വീട്ടമ്മമാര്‍ക്ക് ആശ്വാസമേകാന്‍ വാഷിങ് മെഷീനുകള്‍ക്ക് വമ്പന്‍ വിലക്കുറവ്  ലാഭമഴയുടെ ഭാഗമായുണ്ട്. എല്ലാ മോഡല്‍ ഡിഷ് വാഷറുകളിലും 3000 രൂപ കാഷ്ബാക്ക്  സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകളില്‍ കുറഞ്ഞ പ്രൈസ് എന്നിങ്ങനെയുള്ള  ഓപ്ഷനുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

5ജി ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവാണ് മൈജി ലാഭമഴയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഐഫോണ്‍ 13,15 മോഡലുകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയും, എല്ലാ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും  ഏറ്റവും കുറഞ്ഞ ഇ.എം.ഐ യും സ്‌പെഷ്യല്‍ പ്രൈസുമാണ് മൈജി നല്‍കുന്നത്. ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷഓമി, റിയല്‍മി, നോക്കിയ എന്നിങ്ങനെ ലോകോത്തര സ്മാര്‍ട്ട് ഫോണ്‍ , ടാബ്ലെറ്റ് ബ്രാന്‍ഡുകളില്‍ ഓരോ പതിനായിരം രൂപയുടെ പര്‍ച്ചേസിനും 1250  രൂപ കാഷ്ബാക്ക് ഉള്ളപ്പോള്‍ ടാബ്ലറ്റുകളുടെ വില 8,999 മുതലാണ് ആരംഭിക്കുന്നത്. 

എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം 4499  രൂപ വിലയുള്ള  വയര്‍ലെസ്സ് കീ ബോര്‍ഡ്, മൗസ്, 64 ഏആ പെന്‍ഡ്രൈവ്, ആന്റിവൈറസ്  എന്നിവ സമ്മാനമായി ലഭിക്കും. ഓഫറുകള്‍ ഓണ്‍ലൈനില്‍ myg.in ലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9249 001 001 എന്ന  നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

myg