മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2; ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ വിജയികള്‍

5 കാര്‍, 100 സ്‌കൂട്ടര്‍, 100 ഇന്റര്‍നാഷണല്‍ ട്രിപ്പ്, 100 സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷന്‍ ഉള്‍പ്പടെ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഇത്തവണ നല്‍കുന്നത്. ഇതിന് പുറമെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച ക്യാമ്പയിന്‍ സെപ്റ്റംബര്‍ 30 വരെ തുടരും.

author-image
Rajesh T L
New Update
myg
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓണാഘോഷത്തിന്റെ ഭാഗമായി മൈജി സംഘടിപ്പിക്കുന്ന മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2 ന്റെ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു, മൈജി കംപ്ലീറ്റ് ഹോം ബസാര്‍, കോഴിക്കോട് പൊറ്റമ്മലില്‍ പ്രത്യേകം ഒരുക്കിയ പവലിയനില്‍ വച്ച് നടന്ന നറുക്കെടുപ്പില്‍ 10 വിജയികളെയാണ് പ്രഖ്യാപിച്ചത്. തോപ്പുംപടി സ്വദേശി നൗഫല്‍ എം.എം ( തോപ്പുംപടി മൈജി ഫ്യൂച്ചര്‍ ), കാരപ്പറമ്പ് സ്വദേശി ആദര്‍ശ് സി (പുതിയറ മൈജി ) എന്നിവരെയാണ് ലക്ഷാധിപതിയായി തിരഞ്ഞെടുത്തത്. സരീഷ് (ബാലുശ്ശേരി മൈജി ഫ്യൂച്ചര്‍ ), അജ്മല്‍ (പെരിന്തല്‍മണ്ണ മൈജി ഫ്യൂച്ചര്‍), നൈസാം (പുനലൂര്‍ മൈജി ഫ്യൂച്ചര്‍), ജോ ജുബിന ( പുതിയറ മൈജി )  തുടങ്ങിയ 4 പേര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനമായി ലഭിച്ചു. കൂടാതെ സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷന്‍, ഇന്റര്‍നാഷണല്‍ ട്രിപ്പ് വിജയികളെയും തിരഞ്ഞെടുത്തു.

5 കാര്‍, 100 സ്‌കൂട്ടര്‍, 100 ഇന്റര്‍നാഷണല്‍ ട്രിപ്പ്, 100 സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷന്‍ ഉള്‍പ്പടെ 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് ഇത്തവണ നല്‍കുന്നത്. ഇതിന് പുറമെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഓഗസ്റ്റ് 17 ന് ആരംഭിച്ച ക്യാമ്പയിന്‍ സെപ്റ്റംബര്‍ 30 വരെ തുടരും.

myg future business onam