/kalakaumudi/media/media_files/2025/05/26/8paVrMKHhpUj3ezdwzG6.jpg)
കോഴിക്കോട്: സ്മാർട്ട് ഫോണുകളിൽ 48 % വരെ ഡിസ്കൗണ്ടുമായി മൈജി ഫോൺ മേള മെയ് 31 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. 10,000 മുതൽ 20,000 വരെ വിലയുള്ള ഫോണുകളിൽ 2 വർഷ വാറന്റി ലഭ്യമാണ്. 20,000 മുതൽ 39,999 വരെ വിലയുള്ള ഫോണുകളിൽ മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും 2 വർഷ വാറന്റിയും ലഭിക്കുമ്പോൾ 40,000 മുതൽ 69,999 രൂപ വരെ വില വരുന്ന ഫോണുകളിൽ 4,000 മുതൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ ഉണ്ട്. 70,000 ത്തിന് മുകളിൽ വിലയുള്ള ഫോണുകളിൽ 20,000 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ ലഭ്യമാണ്. സ്മാർട്ട് ഫോൺ മോഷണം പോവുക, വെള്ളത്തിൽ വീണ് കേട് പറ്റുക, താഴെ വീണ് ഡിസ്പ്ലേ പൊട്ടുക തുടങ്ങി ഗാഡ്ജറ്റുകൾക്ക് ഉണ്ടാകുന്ന ഫിസിക്കൽ ഡാമേജുകൾക്കു സംരക്ഷണം നൽകുന്ന പ്ലാനാണ് മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാൻ. സാംസങ് ഫോണുകൾ ടാബ്‌ലറ്റുകൾ എന്നിവ വാങ്ങുമ്പോൾ ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ 2 പേർക്ക് ടാബ്‌ലറ്റ് സമ്മാനമുണ്ട്. കൂടാതെ സാംസങ് മൊബൈൽ, ടാബ്ലറ്റ് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് അവസാനദിനം നടക്കുന്ന നറുക്കെടുപ്പിൽ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയ്ക്ക് ബമ്പർ സമ്മാനമായി ലാപ്ടോപ്പ് ലഭിക്കും. ഷവോമി ഫോണുകൾ ടാബ്‌ലറ്റുകൾ വാങ്ങുമ്പോൾ ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ 2 പേർക്ക് ഷവോമി റോബോട്ടിക് വാക്വം ക്ളീനർ സമ്മാനമായി നേടാം. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ, നോക്കിയ , റിയൽമി, ഷവോമി, വൺ പ്ലസ്, ടെക്നോ, ഹോണർ, ഗൂഗിൾ പിക്സൽ, കാരവൻ, ഐടെൽ, ഈസിഫോൺ എന്നിങ്ങനെ എല്ലാ ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകളിലും ഏറ്റവും കുറഞ്ഞ വിലയും ഇ എം ഐ യും ലഭ്യമാണ്. നിങ്ങളുടെ പഴയ ഫോണുകളും ടാബ്‌ലെറ്റുകളും ഏറ്റവും കൂടുതൽ വിലയിൽ മാറ്റി വാങ്ങുന്നതിനായി എക്സ്ചേഞ്ച് ഓഫറും മൈജി ഫോൺ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഏറ്റവും ആകർഷകമായ ഫിനാൻസ് ഓഫറുകളും കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്