കോഴിക്കോട് : ആരെയും അമ്പരിപ്പിക്കുന്ന വിലക്കുറവ് കൊണ്ട് പ്രസിദ്ധമായ മൈജി മഹാലാഭം സെയില്‍ വീണ്ടും വരുന്നു. ജനുവരി 9 മുതല്‍ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും സെയില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ മഹാലാഭം സെയിലിന് ലഭിച്ച വന്‍ ജനപിന്തുണയാണ് ഈ വര്‍ഷം ഇതേ സെയില്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് മൈജി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി അറിയിച്ചു.
ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവയില്‍ ഇതുവരെ കാണാത്ത 80% വരെ വിലക്കുറവില്‍ നല്‍കുന്നതുകൊണ്ട് ഉപഭോക്താവിന് ഫലത്തില്‍ വെറും ലാഭമല്ല, മഹാലാഭം തന്നെ ആണ് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം എല്ലാ മൈജി ഫ്യുച്ചര്‍ ഷോറൂമുകള്‍ക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ പവലിയനിലാണ് മൈജി മഹാലാഭം സെയില്‍ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും കുറഞ്ഞ ഇഎംഐ യുമാണ് സെയിലിലൂടെ ഉപഭോക്താവിന് മൈജി നല്‍കുന്നത്.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് & സര്‍വ്വീസ് നെറ്റ്വര്‍ക്കാണ് മൈജി. കമ്പനികളില്‍ നിന്ന് ഉല്പന്നങ്ങള്‍ നേരിട്ട് ബള്‍ക്ക് ആയി പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്‍കാന്‍ മൈജിക്ക് കഴിയുന്നു.
വേനലിനോടനുബന്ധിച്ച് ഏസി വിപണിയില്‍ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ഏസി എക്‌സ്‌പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്.
799 രൂപ മുതല്‍ മൊബൈല്‍ ഫോണ്‍ വാങ്ങാം. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 24 അള്‍ട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇഎംഐ യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട് റേറ്റില്‍ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം വിലപിടിപ്പുള്ള കോംബോ സമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്.
സെലക്റ്റഡ് വാഷിങ് മെഷീന്‍ മോഡലുകള്‍, റെഫ്രിജറേറ്റര്‍ മോഡലുകള്‍ എന്നിവയില്‍ 60% ഓഫ്, കോംബോ സമ്മാനങ്ങള്‍, കില്ലര്‍ പ്രൈസ് എന്നിവ ലഭ്യമാണ്. ടീവി ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കുറവും കുറഞ്ഞ ഇഎംഐയും നല്‍കുമ്പോള്‍ വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ നോര്‍മല്‍, സ്മാര്‍ട്ട് , എല്‍ഇഡി, ഫോര്‍കെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി, ക്യുഎന്‍ഇഡി എന്നിങ്ങനെ അഡ്വാന്‍സ്ഡ് ടെക്‌നൊളജിയില്‍ ഉള്ള ടീവി നിരകള്‍ സെയിലിന്റെ ഭാഗമായി ലഭിക്കും.
ഇന്നത്തെ ന്യൂജെന്‍ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിത്തീര്‍ന്ന ഡിജിറ്റല്‍ അക്‌സെസ്സറികളില്‍ വമ്പന്‍ ഓഫാണ് മൈജി മഹാലാഭത്തിലൂടെ നല്‍കുന്നത്. ഓവന്‍ ടോസ്റ്റര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാര്‍ മിക്‌സര്‍, റോബോട്ടിക്ക് വാക്വം ക്‌ളീനര്‍, ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍, എയര്‍ ഫ്രയര്‍ എന്നിങ്ങനെ കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നല്‍കുന്നത്.
ചോപ്പര്‍, അപ്പച്ചട്ടി, ഗ്ലാസ് വെയര്‍, പുട്ടു മേക്കര്‍, തവ, അയണ്‍ ബോക്‌സ്, കെറ്റില്‍, കടായി, ഫ്രൈ പാന്‍, സ്റ്റീമര്‍ അയണ്‍ ബോക്‌സ്, ബിരിയാണി പോട്ട്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, സീലിംഗ് ഫാന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ് കിട്ടും.
ഉപഭോക്താവിന് നല്‍കുന്ന ഓഫറിനൊപ്പം മൈജി നല്‍കുന്ന മൂല്യവര്‍ധിത സേവനങ്ങളുമാണ് മഹാലാഭത്തിന്റെ മറ്റൊരു ഹൈലൈറ്റ് . പഴയതോ പ്രവര്‍ത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫറില്‍ മറ്റാരും നല്‍കാത്ത എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താവിന് സ്വന്തമാക്കാം.
ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തില്‍ വീഴുക, ഡിസ്‌പ്ലേ പൊട്ടുക, ഫംഗ്ഷന്‍ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ പോലെ സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന് പ്ലാനും സെയിലിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം. മൊബൈലിനും ടാബ്ലറ്റിനും ഒരുവര്‍ഷത്തെ അധിക വാറന്റിയും മൈജി നല്‍കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വില്‍ക്കുന്ന ബ്രാന്‍ഡാണ് മൈജി.
ഓരോ പ്രാവശ്യവും മൈജിയില്‍ നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് കസ്റ്റമേഴ്‌സിന് മൈജി മൈ പ്രിവിലേജ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നുണ്ട്. ഈ റിവാര്‍ഡ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ ഓഫറുകള്‍, വിലക്കിഴിവുകള്‍ എന്നിവ പ്രയോജനപ്പെടുത്താനുള്ള അസുലഭ അവസരമാണ് ഈ മഹാലാഭം സെയില്‍.
ഗാഡ്ജറ്റ്‌സിനും അപ്ലയന്‍സസിനും ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞു വരുന്ന കംപ്ലയിന്റുകള്‍ കവര്‍ ചെയ്യാന്‍ അഡീഷണല്‍ വാറന്റിയുമായി മൈജിയുടെ എക്സ്റ്റന്റഡ് വാറന്റി സെയിലിന്റെ ഭാഗമായുണ്ട്. വളരെ കുറഞ്ഞ തുക മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ. പ്രൊഡക്ടുകള്‍ എവിടെനിന്ന് വാങ്ങിയാലും സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനവും മൈജിയില്‍ ലഭ്യമാണ്.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാന്‍ഷ്യല്‍ പാര്‍ട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഇഷ്ട ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മൈജിയുടെ സൂപ്പര്‍ ഇഎംഐ സൗകര്യം ലഭ്യമാണ്. വായ്പ സൗകര്യത്തിനായി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാങ്കുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് മൈജിക്കുള്ളത്. മൈജി മഹാലാഭം സെയില്‍ ഓഫറുകള്‍ ഓണ്‍ലൈനിലും (www.myg.in) ലഭ്യമാണ്.