റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യല്‍ സെയിലുമായി മൈജി

മൈജി റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചു. മൊബൈലിനും എസിയ്ക്കും മറ്റാരും നല്‍കാത്ത കാഷ്ബാക്ക് ഓഫറുകളും ഇതുവരെ ഇല്ലാത്ത വിലക്കുറവിലാണ് മൈജിയില്‍ ലഭിക്കുക.

author-image
Athira Kalarikkal
New Update
myg new

Representational Image

കോഴിക്കോട്: മൈജി റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യല്‍ സെയില്‍ ആരംഭിച്ചു. മൊബൈലിനും എസിയ്ക്കും മറ്റാരും നല്‍കാത്ത കാഷ്ബാക്ക് ഓഫറുകളും ഇതുവരെ ഇല്ലാത്ത വിലക്കുറവിലാണ് മൈജിയില്‍ ലഭിക്കുക. 26,900 രൂപ മുതല്‍ 60,000 വരെ വില വരുന്ന എസികളില്‍ 3000 മുതല്‍ 6000 രൂപവരെയുള്ള കാഷ്ബാക്കാണ് മൈജി റിപ്പബ്ലിക്ക് ഡേ ഓഫറില്‍ നല്‍കുന്നത്. 10000 രൂപ മുതല്‍ 1 ലക്ഷം രൂപവരെ വിലയുള്ള ഫോണുകളില്‍ 1500 രൂപ മുതല്‍ 14000 രൂപവരെ കാഷ്ബാക്ക് ലഭിക്കും.

വേനലിനോടനുബന്ധിച്ച് എസി വിപണിയില്‍ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ എസി വാങ്ങാനുള്ള സൗകര്യമായ മൈജി എസി എക്‌സ്‌പോയും റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യല്‍ സെയിലിന്റെ ഭാഗമായി നടക്കുന്നു. എസികള്‍ക്കൊപ്പം ബ്രാന്‍ഡുകള്‍ക്കനുസൃതമായി സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. എല്‍ജി, സാംസങ്, വോള്‍ട്ടാസ്, ഗോദ്റേജ്, കാരിയര്‍, ഡയ്ക്കിന്‍, ഐഎഫ്ബി, ബിപിഎല്‍, ബ്ലൂ സ്റ്റാര്‍, കെല്‍വിനേറ്റര്‍, ഹ്യൂണ്ടായ്, ഹയര്‍ എന്നിങ്ങനെ 12 ലധികം എസി ബ്രാന്‍ഡുകള്‍ ലഭ്യമാണ്. ഓഫറിന്റെ ഭാഗമായി 1,1.5, 2 ടണ്‍ ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ എസികള്‍ സ്‌പെഷ്യല്‍ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും സെലക്റ്റ് ചെയ്യാം. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമെ എസികളില്‍ മൈജി നല്‍കുന്ന എക്സ്ട്രാ വാറന്റിയും ലഭ്യമാണ്.

മൊബൈല്‍ ഫോണുകളില്‍ മറ്റാരും നല്‍കാത്ത കാഷ്ബാക്കും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവുമാണ് റിപ്പബ്ലിക്ക് ഡേ ഓഫറില്‍ നല്‍കുന്നത്. ഐ ഫോണ്‍ 15, ഐ ഫോണ്‍ 16, ഐ പാഡ് എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവ്, സാംസങ് എ34 ന് 45%, വണ്‍ പ്ലസ് 11, റെഡ്മി പാഡ് എന്നിവയ്ക്ക് 35% ഡിസ്‌കൗണ്ട് ലഭിക്കും. മൊബൈലിനും ടാബ്ലറ്റിനും ഒരു വര്‍ഷത്തെ അധിക വാറന്റിയായ മൈജി  എക്സ്ട്രാ വാറന്റിയും ഗാഡ്ജറ്റുകള്‍ പൊട്ടിയാലും വെള്ളത്തില്‍ വീണ് കേട് വന്നാലും മോഷണം പോയാലും ഒരു ഇന്‍ഷുറന്‍സ് പോലെ പരിരക്ഷ ലഭിക്കുന്ന എക്‌സാ പ്രൊട്ടക്ഷന്‍ പ്ലാനും ലഭിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വില്‍ക്കുന്ന ബ്രാന്‍ഡാണ് മൈജി.

 

myg republic day special sale