കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഓഫറുകളുമായി മൈജിയുടെ 20-ാം ആനിവേഴ്‌സറി 48 മണിക്കൂര്‍ സെയില്‍ തുടങ്ങി

മൊബൈല്‍ ഫോണ്‍ , ടാബ്ലെറ്റ്, ലാപ്‌ടോപ്പ് , ഡിജിറ്റല്‍ ആക്‌സസറീസ് എന്നിവയ്ക്ക് ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 2,000 രൂപ ക്യാഷ്ബാക്ക് കസ്റ്റമേഴ്‌സിന് ലഭിക്കുന്നു. കൂടാതെ ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 2,000 രൂപ ക്യാഷ്ബാക്ക് നേടാം

author-image
Biju
New Update
myg

കോഴിക്കോട്: 2006 ല്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച മൈജി ഒരു കോടിയിലധികം ഉപഭോക്താക്കളും 140ലധികം ഷോറൂമുകളുമായി ഇന്ന് 20 വയസ്സ് പിന്നിടുകയാണ്. ആനിവേഴ്‌സറിയോടനുബന്ധിച്ച് ഇന്നും നാളെയുമായി നടക്കുന്ന 48 മണിക്കൂര്‍ ആനിവേഴ്‌സറി സെയില്‍ കേരളമെമ്പാടുമുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും തുടങ്ങി. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും കുറഞ്ഞ വിലകളും ഏറ്റവും വലിയ ഓഫറുകളുമാണ് ഈ സെയിലിലൂടെ മൈജി പ്രിയ ഉപഭോക്താക്കള്‍ക്കായി സമ്മാനിക്കുന്നത്.
 
ഹോം ആന്റ് കിച്ചന്‍ അപ്ലയന്‍സസുകളുടെ ചരിത്രത്തിലിതുവരെ മറ്റാരും നല്‍കാത്ത വന്‍ കോംബോ ഓഫറുമായിട്ടാണ് മൈജിയുടെ ഈ 48 മണിക്കൂര്‍ ആനിവേഴ്‌സറി സെയില്‍ എത്തിയിരിക്കുന്നത്. ടിവി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള 2,04,056 രൂപ വില വരുന്ന 20 അപ്ലയന്‍സസുകളുടെ കോംബോ വെറും 59,999 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്നു എന്നതാണ് ഈ സെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ കോംബോ ഓഫര്‍ സ്റ്റോക്ക് തീരുംവരെ മാത്രമാണ് ലഭ്യമാവുക.

മൊബൈല്‍ ഫോണ്‍ , ടാബ്ലെറ്റ്, ലാപ്‌ടോപ്പ് , ഡിജിറ്റല്‍ ആക്‌സസറീസ് എന്നിവയ്ക്ക് ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 2,000 രൂപ ക്യാഷ്ബാക്ക് കസ്റ്റമേഴ്‌സിന് ലഭിക്കുന്നു. കൂടാതെ ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 2,000 രൂപ ക്യാഷ്ബാക്ക് നേടാം. പ്രത്യേക കില്ലര്‍ പ്രൈസുകളുള്ള പ്രൊഡക്ടുകള്‍ക്ക് മറ്റ് ക്യാഷ്ബാക്ക് ഓഫറുകളും പ്രത്യേക വിലക്കുറവുകളും ലഭ്യമാവുകയില്ല.

മികച്ച ഫിനാന്‍സ് ഓഫറുകള്‍ ആനിവേഴ്‌സറി സെയിലിന്റെ ഭാഗമായി കസ്റ്റമേഴ്‌സിനായി ഒരുക്കിയിട്ടുണ്ട്. പ്രൊഡക്ടുകള്‍ ഇ എം ഐ യില്‍ വാങ്ങുമ്പോള്‍ ക്യാഷ്ബാക്ക് ഓഫറുകളും, ഫിനാന്‍സ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

ഐഫോണ്‍ 16 മറ്റെവിടുത്തെക്കാളും കുറഞ്ഞ വിലയില്‍ 58,899 രൂപയ്ക്ക് എഫക്ടീവ് പ്രൈസില്‍ വാങ്ങാം. എം ഐ പാഡും വന്‍വിലക്കുറവില്‍ 9,999 രൂപയ്ക്ക് ലഭ്യമാണ്.

ലാപ്‌ടോപ്പുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വെറും 24,900 രൂപ മുതല്‍ ലഭ്യമാണ്.

ജെ ബി എല്‍ പാര്‍ട്ടിബോക്‌സ് മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ 26,990 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ടീവി വാങ്ങാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് 43 ഇഞ്ച് സ്മാര്‍ട്ട് എല്‍ ഇ ഡി ടീവി 8,999 രൂപ കില്ലര്‍ പ്രൈസില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ആനിവേഴ്‌സറി സെയിലിന്റെ ഭാഗമായി ലഭിക്കുക.

കൂടാതെ 9,999 രൂപ കില്ലര്‍ പ്രൈസില്‍ ടോപ്പ് ലോഡ് വാഷിങ് മെഷീനുകള്‍ വാങ്ങാം. റെഫ്രിജറേറ്ററുകളിലും ശ്രദ്ധേയമായ ഓഫറുകളുണ്ട്. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 8,999 രൂപ കില്ലര്‍ പ്രൈസില്‍ വാങ്ങാം, ഒപ്പം 4 വര്‍ഷ വാറന്റിയും ലഭിക്കും. കില്ലര്‍ പ്രൈസ് ഓഫറുകള്‍ക്ക് മറ്റ് ക്യാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ബാധകമല്ല.

കാസറോള്‍, ഗ്ലാസ് വെയര്‍ സെറ്റ് തുടങ്ങിയ കിച്ചന്‍ അപ്ലയന്‍സസുകള്‍ 99 രൂപ മുതല്‍ ലഭ്യമാണ്.  

സുജാത 3 ജാര്‍ മിക്‌സര്‍ ഗ്രൈന്റര്‍ കില്ലര്‍ പ്രൈസില്‍ 6,299 രൂപയ്ക്ക് വാങ്ങാവുന്നതാണ്. കൂടെ 1,999 രൂപ വിലവരുന്ന ഇലക്ട്രിക് കെറ്റില്‍ സൗജന്യമായി ലഭിക്കും.

ആനിവേഴ്‌സറി പ്രമാണിച്ച് മൈജി കെയറിലും ഓഫറുകളുണ്ട്. വീട്ടിലെത്തി സര്‍വ്വീസ് ചെയ്യാന്‍ 7994 111 666 എന്ന നമ്പറില്‍ വിളിക്കാം. ഓഫറുകള്‍ ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ myg.in സന്ദര്‍ശിക്കുക, കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്