/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
കോഴിക്കോട്: കേരളത്തില്‍ വേനല്‍ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 2026 മോഡല്‍ ഏസികള്‍ക്ക് മികച്ച വിലക്കുറവും മികച്ച ഓഫറുകളും ഒരുക്കി മൈജി. ചില്‍ ഏസി ഓഫറിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ വിലയില്‍ ലേറ്റസ്റ്റ് മോഡല്‍ ഏസികള്‍ കസ്റ്റമേഴ്സിന് സ്വന്തമാക്കാനുള്ള അവസരം മൈജി ഒരുക്കിയിരിക്കുന്നത്.
ഇന്‍ഡോര്‍ , ഔട്ട്ഡോര്‍ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന ഏത് കണ്ടീഷനിലുള്ള പഴയ ഏസികളും മൈജിയില്‍ എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ ലഭിക്കും. കൂടാതെ ഒരു രൂപ പോലും മുടക്കാതെ സീറോ ഡൗണ്‍ പേമെന്റില്‍, സീറോ പേഴ്‌സന്റ് ഇന്ററസ്റ്റില്‍, സീറോ പ്രോസസിങ് ഫീയില്‍ ഏസി വാങ്ങാന്‍ അവസരമൊരുക്കുന്ന മൈജി ട്രിപ്പിള്‍ സീറോ ഓഫറും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. വിവിധ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭ്യമാകുന്ന അനേകം ഫിനാന്‍സ് ഓപ്ഷനുകളും, ക്യാഷ് ബാക്ക് ഓഫറുകളും മൈജിയില്‍നിന്ന് കസ്റ്റമേഴ്സിന് ലഭിക്കുന്നു. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, പൈന്‍ ലാബ്സ് എന്നിങ്ങനെ ഏറ്റവും കൂടുതല്‍ ഫിനാന്‍ഷ്യല്‍ പാര്‍ട്ട്നേഴ്സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി.
എല്‍ജി, സാംസങ്, വോള്‍ട്ടാസ്, ഗോദ്റേജ്, കാരിയര്‍, ഡെയ്കിന്‍, ഐഎഫ്ബി, ബിപിഎല്‍, ബ്ലൂ സ്റ്റാര്‍, ലോയ്ഡ്,ഹയര്‍,പനസോണിക്, ഫോര്‍മെന്‍ട്രി, മിറ്റ്‌സുബിഷി, ജനറല്‍ ഏസി എന്നിങ്ങനെ ഏസി ബ്രാന്‍ഡുകള്‍ ഷോറൂമുകളില്‍ ലഭ്യമാണ്. 1 ,1.5, 2 ടണ്‍ ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഏസികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ തിരഞ്ഞുടുക്കാം.
ബ്രാന്‍ഡഡ് കമ്പനികളുടെ ഫാനുകള്‍, കൂളറുകള്‍ എന്നിവ മൈജിയില്‍ ഉപഭോക്താവിന് എപ്പോഴും ലഭ്യമാണ്. കൂടാതെ റെഫ്രിജറേറ്റര്‍, മിനി ബാര്‍ തുടങ്ങിയ പ്രോഡക്റ്റുകള്‍ക്കും ഗംഭീര ഓഫറുകള്‍ മൈജിയില്‍ ലഭിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളുടെ വലിയ കളക്ഷനാണ് മൈജി ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ ക്ലീന്‍ ഏസികള്‍, കൂളിംഗ് കപ്പാസിറ്റി അഡ്ജസ്റ്റ് ചെയ്യാവുന്ന കണ്‍വെര്‍ട്ടബിള്‍ ഏസികള്‍, എവിടെ നിന്നും വൈ- ഫൈയിലൂടെ നിയന്ത്രിക്കാവുന്ന വൈഫൈ കണ്ട്രോള്‍ ഏസികള്‍ തുടങ്ങിയവയുടെ വിവിധ ബ്രാന്‍ഡുകളിലുള്ള ഏറ്റവും വലിയ കളക്ഷനാണ് മൈജി ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്.
ഏസികള്‍ക്ക് കമ്പനി നല്‍കുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും ഒരു വര്‍ഷം അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജിയുടെ എക്സ്റ്റന്റഡ് വാറന്റി സൗകര്യവും മൈജിയില്‍ ഉപഭോക്താവിനെ കാത്തിരിക്കുന്നു. ഏസി റിപ്പയറിനായി മൈജിയുടെ ഹൈടെക്ക് റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനം കേരളമെമ്പാടുമുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ലഭ്യമാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയന്‍സസ് നെറ്റ് വര്‍ക്കായ മൈജി 150 ലധികം ഷോറൂമുകളിലേക്ക് ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുന്നതിനാല്‍ മറ്റാരും നല്‍കാത്ത ഏറ്റവും കുറഞ്ഞ വിലകളിലും ഓഫറുകളിലുമാണ് ഏസികള്‍ നല്‍കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
