മൈജി വിഷു ബമ്പര്‍ നറുക്കെടുപ്പ് സിനിമാതാരം ഗോകുല്‍ സുരേഷ് നിര്‍വ്വഹിക്കുന്നു. മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ.കെ. ഷാജി, നസീര്‍ പി.എ. (ആര്‍.ടി.ഒ), ഷംസുദീന്‍ നെല്ലറ (മാനേജിങ് ഡയറക്ടര്‍ നെല്ലറ ഗ്രൂപ്പ്), ബാലകൃഷ്ണന്‍ കെ (മാനേജിങ് പാര്‍ട്ണര്‍ നിര്‍മല്‍ അസോസിയേറ്റ്‌സ്) , സിദ്ദീഖ് ടി.വി (മാനേജിങ് ഡയറക്ടര്‍ ഫോറം ഗ്രൂപ്പ്) എന്നിവര്‍ സമീപം.
10 ലക്ഷം രൂപയുടെ ബമ്പര്‍ സമ്മാനവിജയിയെ കണ്ടെത്തി, മൈജി വിഷു ബമ്പര്‍ നറുക്കെടുപ്പ്. 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപയുടെ വിജയികളെയും പ്രഖ്യാപിച്ചു.
കോഴിക്കോട്: വിഷു ഈസ്റ്റര്‍ ആഘോഷനാളുകളില്‍ മൈജി അവതരിപ്പിച്ച മൈജി വിഷു ബമ്പര്‍ സെയിലിന്റെ നറുക്കെടുപ്പ് കോഴിക്കോട് നടക്കാവ് മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ നടന്നു. പ്രശസ്ത സിനിമാതാരം ഗോകുല്‍ സുരേഷ്, എ. കെ ഷാജി (ചെയര്‍മാന്‍, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് നിര്‍വ്വഹിച്ചത്. ആര്‍.ടി.ഒ നസീര്‍ പി എ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.
ബമ്പര്‍ സമ്മാനമായ 10 ലക്ഷം രൂപ നിഹാല്‍ (നിലമ്പൂര്‍ മൈജി ഫ്യൂച്ചര്‍) സ്വന്തമാക്കി. ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ മുഹമ്മദ് ഹാഫിസ് ( ആലപ്പുഴ മൈജി ഫ്യൂച്ചര്‍), പ്രദീപ് ( പൂത്തോള്‍ മൈജി ഫ്യൂച്ചര്‍) എന്നിവര്‍ക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ 2 ലക്ഷം രൂപ അലക്‌സ് ജോര്‍ജ് (തൊടുപുഴ മൈജി ഫ്യൂച്ചര്‍), മീന (വടക്കഞ്ചേരി മൈജി ഫ്യൂച്ചര്‍) എന്നിവര്‍ സ്വന്തമാക്കി, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം പത്ത് പേര് സ്വന്തമാക്കി. ജിജി കുമാരി (തൊടുപുഴ മൈജി ഫ്യൂച്ചര്‍), ലിജു ചാക്കോ (പയ്യന്നൂര്‍ മൈജി ഫ്യൂച്ചര്‍), സിന്ധുമോള്‍ ( തിരുവല്ല മൈജി ഫ്യൂച്ചര്‍), ചന്ദ്രന്‍ (കുറ്റ്യാടി മൈജി ഫ്യൂച്ചര്‍), മനോജ് ( തലശ്ശേരി മൈജി ഫ്യൂച്ചര്‍), ബിന്ദു (മണ്ണാര്‍ക്കാട് മൈജി ഫ്യൂച്ചര്‍), സന്ദീപ് സി.എസ് (പറവൂര്‍ മൈജി), സുരേന്ദ്രന്‍ (ആക്കുളം മൈജി ഫ്യൂച്ചര്‍), യെസ് ഭാരത് (കരുനാഗപ്പള്ളി മൈജി ഫ്യൂച്ചര്‍), മുഹമ്മദ് ഇഖ്ബാല്‍( താമരശ്ശേരി മൈജി ഫ്യൂച്ചര്‍) എന്നിവരാണ് ഒരു ലക്ഷം രൂപ സ്വന്തമാക്കിയത്. എല്ലാ പര്‍ച്ചേസിനും സുനിശ്ചിത സമ്മാനങ്ങളും ഡിസ്‌കൗണ്ടും ഉള്‍പ്പെടെ ആകെ 5 കോടി രൂപയുടെ സമ്മാനങ്ങളാണ് മൈജി വിഷു ബമ്പറിലൂടെ പ്രഖ്യാപിച്ചിരുന്നത്.
മൈജി ഓണം മാസ്സ് ഓണം സീസണ്‍ 2 വിനും , എക്‌സ് മാസ് സെയിലിനും കസ്റ്റമേഴ്‌സിന്റെ ഇടയില്‍നിന്ന് ലഭിച്ച പ്രോല്‍സാഹനമാണ് വിഷു ബമ്പറിന് പ്രചോദനമായതെന്നും, വിഷു ബമ്പറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കസ്റ്റമേഴ്‌സിന് നന്ദി പറയുന്നുവെന്നും മൈജി ചെയര്‍മാന്‍ എ. കെ ഷാജി പറഞ്ഞു.