/kalakaumudi/media/media_files/2025/09/18/img-20250918-wa0011-2025-09-18-11-57-45.jpg)
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ മൈജി ഫ്യൂച്ചർ എപിക് ഷോറൂം സെപ്റ്റംബർ 20-ന് കോഴിക്കോട് തൊണ്ടയാട് പ്രവർത്തനമാരംഭിക്കും. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഏറ്റവും വലിയ കളക്ഷനും വ്യത്യസ്തമായ ലൈവ് എക്സ്പീരിയൻസും ഒരുക്കിയാണ് മൈജി തങ്ങളുടെ ആദ്യ എപിക് ഫ്യൂച്ചർ ഷോറൂം കോഴിക്കോടിന് സമ്മാനിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഉത്പന്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ ഉപഭോക്താക്കൾക്ക് ഇവിടെ അവസരമുണ്ടാകും.
സാധാരണ ഷോപ്പിങ് അനുഭവത്തിൽ നിന്ന് വ്യത്യസ്തമായി, ഓരോ ഉത്പന്നവും നേരിട്ട് അനുഭവിച്ചറിഞ്ഞ് വാങ്ങാനുള്ള സൗകര്യമാണ് എപിക് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ടെക്നോളജിയുടെയും ഗ്ലോബൽ ബ്രാൻഡുകളുടെയും വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവം നൽകുന്നതിനൊപ്പം, ഉത്പന്നങ്ങളുടെ ലൈവ് എക്സ്പീരിയൻസ്, മോഡുലാർ കിച്ചൻ ലൈവ് എക്സ്പീരിയൻസ്, ഗെയിമിങ് സ്റ്റേഷനുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
45,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ രണ്ട് നിലകളിലായാണ് ഷോറൂം പ്രവർത്തിക്കുന്നത്. കൂടാതെ, 12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പാർക്കിങ് സൗകര്യവും ലഭ്യമാണ്. ദുബായ് പോലുള്ള വൻ നഗരങ്ങളിലെ ഷോറൂമുകൾക്ക് സമാനമായ രൂപകൽപ്പനയാണ് എപിക് ഷോറൂമിനുള്ളത്. സ്മാർട്ഫോണുകൾ, ഹോം & കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ആക്സസറീസ്, ഐ.ടി & പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപ്പന്നങ്ങളും ഇവിടെ ലഭിക്കും.
മൈജിയുടെ 20-ാം വാർഷികത്തിൽ ആരംഭിക്കുന്ന 140-ാമത്തെ ഷോറൂമാണിത്. പുതിയ എപിക് ഷോറൂം വഴി 200-ൽ അധികം ആളുകൾക്ക് തൊഴിലവസരം ലഭിക്കുമെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു. 2006-ൽ നാല് ജീവനക്കാരുമായി ത്രി ജി മൊബൈൽ വേൾഡ് എന്ന പേരിൽ കോഴിക്കോട് മാവൂർ റോഡിൽ തുടങ്ങിയ സ്ഥാപനമാണ് ഇന്ന് കേരളത്തിലുടനീളം 140 ഷോറൂമുകളിലേക്ക് വളർന്നത്. കോഴിക്കോടാണ് മൈജിയുടെ തുടക്കമെന്നും, അതുകൊണ്ടാണ് ആദ്യത്തെ എപിക് ഷോറൂമും ഇവിടെത്തന്നെ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകാതെ കൊച്ചിയിലും തിരുവനന്തപുരത്തും എപിക് ഷോറൂമുകൾ ആരംഭിക്കുമെന്നും, പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും എ.കെ. ഷാജി അറിയിച്ചു. 2026-ഓടെ 30 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കാൻ മൈജി ലക്ഷ്യമിടുന്നുണ്ട്. ഏറ്റവും പുതിയ ടെക്നോളജി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഒരു ബ്രാൻഡായി മൈജി വളർന്നുകഴിഞ്ഞു. ഈ ഓണക്കാലത്ത് 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കായി മൈജി ഒരുക്കിയിരുന്നു.