/kalakaumudi/media/media_files/2025/12/31/img-20250623-wa00074-2025-12-31-18-19-38.jpg)
കോഴിക്കോട്: വരുന്ന വേനലിനെ വരവേറ്റുകൊണ്ട് പുതുവർഷത്തിനൊപ്പം ഏസികൾക്കും റെഫ്രിജറേറ്ററുകൾക്കും വൻ വിലക്കുറവും ഓഫറുകളുമായി മൈജിയുടെ ഏസി സെയിൽ ആരംഭിച്ചു. സെയിലിന്റെ ഭാഗമായി ഫിനാൻസ് പർച്ചേസുകളിൽ സീറോ ഡൗൺ പേമെന്റിലും , ഏറ്റവും കുറഞ്ഞ ഇ എം ഐയിലും ഏസി വാങ്ങാനുള്ള അവസരമുണ്ട്.
ഇത് കൂടാതെ ജനുവരി 10 വരെ നടക്കുന്ന മൈജി ക്രിസ്മസ് ബമ്പറിന്റെ ഭാഗമായി ഏസി വാങ്ങുന്നവർക്ക് 10 ലക്ഷം രൂപ ബമ്പർ സമ്മാനം നേടാനുള്ള അവസരത്തിനൊപ്പം സ്‌പെഷ്യൽ വിലക്കുറവും നിരവധി ഭാഗ്യസമ്മാനങ്ങളും സ്വന്തമാക്കാം.
ലോകോത്തര ബ്രാൻഡുകളായ എൽജി, സാംസങ്, വോൾട്ടാസ്, ഗോദ്‌റേജ്, കാരിയർ, ഡെയ്കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്റ്റാർ, ലോയ്ഡ്,ഹയർ,പനസോണിക്, ഫോർമെൻട്രി, മിറ്റ്സുബിഷി, ജനറൽ ഏസി എന്നിങ്ങനെ 12 ലധികം ഏസി ബ്രാൻഡുകൾ ഷോറൂമുകളിൽ ലഭ്യമാണ്. വിവിധ ടണ്ണേജുകളിലുള്ള ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഏസികൾ മൈജിയുടെ സ്‌പെഷ്യൽ പ്രൈസ്, കില്ലർ പ്രൈസ് ഓപ്ഷനുകളിലും സെലക്റ്റ് ചെയ്യാം. ഏറ്റവും പുതിയ ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന ഓട്ടോ ക്ലീൻ ഏസികൾ, കൂളിംഗ് കപ്പാസിറ്റി അഡ്ജസ്റ്റ് ചെയ്യാവുന്ന കൺവെർട്ടബിൾ ഏസികൾ, എവിടെനിന്നും വൈ ഫൈയിലൂടെ നിയന്ത്രിക്കാവുന്ന വൈഫൈ കണ്ട്രോൾ ഏസികൾ തുടങ്ങി വിവിധ ബ്രാൻഡുകളുടെ ഏറ്റവും വലിയ കളക്ഷനാണ് മൈജി ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.
റെഫ്രിജറേറ്റർ, മിനി ബാർ തുടങ്ങിയ പ്രോഡക്റ്റുകൾക്കും ഗംഭീര ഓഫറുകൾ മൈജിയിൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളുടെ വലിയ കളക്ഷനാണ് മൈജി ഒരുക്കിയിരിക്കുന്നത്.
വിവിധ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന അനേകം ഫിനാൻസ് ഓപ്ഷനുകളും, ക്യാഷ് ബാക്ക് ഓഫറുകളും ഈ സീസണിൽ പ്രയോജനപ്പെടുത്താം. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് എന്നിങ്ങനെ ഏറ്റവും കൂടുതൽ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
