/kalakaumudi/media/media_files/2025/10/13/img-20251013-wa0026-2025-10-13-21-27-47.jpg)
കോഴിക്കോട് / കോട്ടയം / കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ ഓണം ഓഫറുകളിലൊന്നായ മൈജിയുടെ 'ഓണം മാസ്സ് ഓണം സീസൺ 3' അവസാനഘട്ട നറുക്കെടുപ്പ് പൂർത്തിയായി. 45 ദിവസങ്ങൾ കൊണ്ട് 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നൽകിയ ഈ വമ്പൻ പ്രമോഷനിലൂടെ 175 പേർ ബമ്പർ സമ്മാന ജേതാക്കളായി. കൂടാതെ, സ്ക്രാച്ച് & വിന്നിലൂടെ രണ്ട് ലക്ഷത്തിലധികം വിജയികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.
​ഒരേ സമയം മൂന്ന് വേദികളിൽ
​കോഴിക്കോട് തൊണ്ടയാടുള്ള പുതിയ മൈജി ഫ്യൂച്ചർ എപ്പിക്ക് ഷോറൂം, കോട്ടയം എം സി റോഡിലെ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം, കണ്ണൂർ താണയിലെ മൈജി ഫ്യൂച്ചർ ഷോറൂം എന്നിവിടങ്ങളിലാണ് അവസാനഘട്ട നറുക്കെടുപ്പ് ഒരേ സമയം നടന്നത്.
​:കണ്ണൂർ: താണ മൈജി ഫ്യൂച്ചറിൽ നടന്ന നറുക്കെടുപ്പ് കണ്ണൂർ മേയർ മുസ്ലീം മഠത്തിൽ നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ ഇന്ദിര, ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു, കൗൺസിലർ ഷബീന, ഹെഡ് മാസ്റ്റർ മനോജ് തുടങ്ങിയ പൗരപ്രമുഖർ സന്നിഹിതരായിരുന്നു.
​കോഴിക്കോട്: കോഴിക്കോട് നടന്ന നറുക്കെടുപ്പ് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി, അഹമ്മദ് ദേവർകോവിൽ എം.എൽ.എ. (കോഴിക്കോട് സൗത്ത്), പി. ടി. എ. റഹിം എം.എൽ.എ.(കുന്ദമംഗലം), വാർഡ് കൗൺസിലർ വി. പ്രസന്ന എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
​കോട്ടയം: പുതിയ കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്ന നറുക്കെടുപ്പ് കോട്ടയം ആർച്ച് ഡയോസിസ് ഓക്സിലറി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ അപ്രേം, കോട്ടയം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തോമസ് ചാഴിക്കാടൻ (മുൻ എം. പി), കൗൺസിലർമാർ, മറ്റു പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
​സമ്മാനപ്പെരുമഴ
​അവസാന ഘട്ടത്തിൽ 5 കാർ, 14 സ്കൂട്ടർ, 14 പേർക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 14 ദമ്പതികൾക്ക് ഇന്റർനാഷണൽ ട്രിപ്പ്, 14 പേർക്ക് ഒരു പവന്റെ ഗോൾഡ് കോയിൻ എന്നിവയാണ് ഭാഗ്യശാലികൾക്കായി നൽകിയത്.
​ആകെ സമ്മാനങ്ങളുടെ കണക്കുകൾ:
​ലക്കി ഡ്രോയിലൂടെ 25 കാറുകൾ, 30 സ്കൂട്ടറുകൾ, 30 പേർക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 60 പേർക്ക് ഇന്റർനാഷണൽ ട്രിപ്പ്, 30 ഗോൾഡ് കോയിനുകൾ എന്നിവയിലൂടെ 175 പേരാണ് ബമ്പർ സമ്മാനങ്ങൾ നേടിയത്.
​സ്ക്രാച്ച് & വിൻ കാർഡിലൂടെ 2 ലക്ഷം പേർക്ക് വിലപിടിപ്പുള്ള ഉറപ്പ് സമ്മാനങ്ങളും, ഉൽപ്പന്നവിലയുടെ 6 മുതൽ 100% വരെ ഡിസ്കൗണ്ടുകളും ലഭിച്ചു.
​മൈജിയുടെ 140ൽ പരം ഷോറൂമുകളിലും വമ്പൻ വരവേൽപ്പാണ് ഓണം ഓഫറിന് ലഭിച്ചത്. മറ്റ് ഓണം ഓഫറുകളിൽ നിന്ന് വ്യത്യസ്തമായി 45 ദിവസത്തിനുള്ളിൽ ഭാഗ്യശാലികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നു എന്നതാണ് മൈജിയെ വേറിട്ട് നിർത്തുന്നത്.