/kalakaumudi/media/media_files/2025/08/07/img-20250807-wa0026-2025-08-07-21-15-16.jpg)
Distinguished Presence A. K. Shaji – Chairman, myG India Private Limited Manju Warrier – Brand Ambassador, myG Tovino Thomas – Brand Ambassador, myG Jis Joy – Film Director
കൊച്ചി : മൈജിയുടെ ഈ വർഷത്തെ ഓണം ഓഫർ "മൈജി ഓണം മാസ്സ് ഓണം സീസൺ 3' കൊച്ചിയിലെ ഹോട്ടൽ മാരിയറ്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ കെ ഷാജി, ബ്രാൻഡ് അംബാസഡർമാരായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സംവിധായകൻ ജിസ് ജോയ് തുടങ്ങിയവർ അവതരിപ്പിച്ചു.
കേരളത്തിലെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ് വിൽപ്പന രംഗത്ത് 20 വർഷത്തിലധികമായി വിശ്വാസവും സേവനവും നൽകുന്ന മൈജി, ഈ ഓണം സീസണിൽ വീണ്ടും ചരിത്രമെഴുതാനൊരുങ്ങുന്നു. 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും, ഡിസ്കൗണ്ടുകളും, കേരളം കണ്ടിട്ടില്ലാത്ത വിലകളുമായി “മൈജി ഓണം മാസ്സ് ഓണം സീസൺ 3” ആരംഭിച്ചിരിക്കുകയാണ്.
മൈജി ഓണ വിപണിയിൽ മാത്രം 1600 കോടി രൂപ വിറ്റുവരവും, 2025 സാമ്പത്തിക വർഷം 5000 കോടിക്ക് മുകളിലുള്ള റെക്കോർഡ് വരുമാനവും ലക്ഷ്യമിട്ട് മൈജി പ്രവർത്തനം ശക്തമാക്കുന്നു. ഇതിനായി ഓണക്കാലത്തിനുള്ളിൽ മൈജിയുടെ 18 ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. അടുത്ത മാർച്ചിന് മുൻപായി 12 ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ മൈജിയുടെ ഷോറുമുകളുടെ എണ്ണം 150ന് മുകളിൽ ആകും. ഇതുവഴി കേരളത്തിൽ 5,000 ത്തിന് മുകളിൽ തൊഴിൽ അവസരങ്ങൾ ഒരുക്കി നൽകാൻ മൈജിക്ക് കഴിയും.
25 കോടി സമ്മാനങ്ങളുമായി മൈജിയുടെ വൻ ഓണം ഓഫർ
ഈ വർഷത്തെ ഓണം ഓഫറിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്:
25 കാർ, 30 സ്കൂട്ടർ,30 പേർക്ക് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷണൽ ട്രിപ്പ്,30 ഗോൾഡ് കോയിൻസ് (ഓരോന്നും 1 പവൻ) സ്ക്രാച്ച് & വിൻ കാർഡിലൂടെ 6% മുതൽ 100% വരെ ഡിസ്കൗണ്ട് അല്ലെങ്കിൽ ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങൾ.
ഇതിന് പുറമേ, നിരവധി ഫിനാൻസ് സ്ഥാപനങ്ങളും ദേശീയഅന്തർദേശീയ ബ്രാൻഡുകൾ നൽകുന്ന ഓഫറുകളും കൂടി ചേർന്ന്, ആകെ സമ്മാന മൂല്യം 25 കോടി കടക്കുന്നു. മൈജിയുടെ പ്രത്യേകത – സമ്മാനങ്ങൾ 45 ദിവസത്തിനുള്ളിൽ തന്നെ ഉപഭോക്താവിന്റെ കൈകളിൽ എത്തിക്കുന്നതാണ്. No Cost EMI, 1 EMI Cashback, Credit and Debit കാർഡുകളിലൂടെയുള്ള ക്യാഷ്ബാക്ക് ഓഫേഴ്സ് എന്നിവയ്ക്ക് പുറമെ Bajaj, HDB, IDFC, TVS തുടങ്ങിയ ഫിനാൻസ് സ്ഥാപനങ്ങളുടെ സഹകരണം മൈജിക്കൊപ്പമുണ്ട്. കൂടാതെ Paytm, Pine Lab,s benow, എന്നീ പെയ്മെന്റ് ആപ്പുകൾ വഴിയുള്ള ഇൻസ്റ്റന്റ് ഓഫറുകളും കസ്റ്റമേഴ്സിന് ലഭ്യമാണ്.
കേരളത്തിലെ ഏറ്റവും കുറഞ്ഞ വില
140ൽ അധികം ഷോറൂമുകളിലേക്ക് ബൾക്ക് പർച്ചേസ് വഴി ഇടനിലക്കാരെ ഒഴിവാക്കി പ്രൊഡക്റ്റുകൾ എത്തിക്കുന്നതിനാൽ, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയും മികച്ച ഓഫറുകളും നൽകാൻ കഴിയുന്നതാണ് മൈജിയുടെ ശക്തി. ഉപഭോക്താക്കളിൽ നിന്നുള്ള വിശ്വാസവും പിന്തുണയും തിരിച്ച് നൽകുന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം.
മൂല്യവർധിത സേവനങ്ങൾ – ഷോപ്പിംഗിന് കൂടുതൽ സൗകര്യം
മൈജി സൂപ്പർ എമി വഴി ഏതു ഗാഡ്ജറ്റും എളുപ്പത്തിൽ സ്വന്തമാക്കാം
മൈജി പ്രൊട്ടക്ഷൻ പ്ലാൻ: ഉൽപ്പന്നങ്ങൾക്ക് പരിരക്ഷ
-മൈജി എക്സ്ട്രാ വാറന്റി: ബ്രാൻഡ് വാറന്റിക്ക് പുറമെ കൂടുതൽ സുരക്ഷ
മൈജി കെയർ: 140 ൽ പരം ഷോറൂമുകളിലും ലഭ്യമായിട്ടുള്ള സുതാര്യമായ ഹൈടെക്ക് റിപ്പയർ ആന്റ് സർവ്വീസ്.
മൈജി എക്സ്ചേഞ്ച് ഓഫർ: പഴയത് നൽകി പുതിയതായി മാറ്റാം
മൈജി മൈ റിവാർഡ് പോയിന്റ്സ്: ഷോപ്പിംഗിലൂടെ കൂടുതൽ നേട്ടങ്ങൾ
ഓൺലൈൻ പ്ലാറ്റ്ഫോമായ www.myg.in വഴി വാങ്ങുന്ന ഉൽപ്പന്നങ്ങൾ പ്രമുഖ നഗരങ്ങളിൽ മണിക്കൂറിനുള്ളിൽ ഡെലിവർ ചെയ്യുന്ന 2 Fast സേവനം ഉപഭോക്താക്കൾ ഏറ്റെടുത്തിട്ടുണ്ട്.
സ്വന്തം ബ്രാൻഡുകളും ഭാവി പദ്ധതികളും
മൈജിയുടെ സ്വന്തം ബ്രാൻഡായ G-DOT ന്റെ ടീവികൾ, ഡിജിറ്റൽ ആക്സസറികൾ, ഫാനുകൾ, അയൺ ബോക്സ്, കെറ്റിൽ തുടങ്ങിയ പ്രൊഡക്ടുകൾ കൂടാതെ മൈജിയുടെ പ്രീമിയം ബ്രാൻഡായ GADMI യുടെ നോൺസ്റ്റിക് കുക്ക് വെയറുകൾ, സ്പീക്കേഴ്സ് അടക്കമുള്ള ഡിജിറ്റൽ ആക്സസറീസും വിപണിയിലിറക്കിയിട്ടുണ്ട്. ഉടൻ ഇന്ത്യയിലുടനീളമുള്ള വിപുലീകരണം മൈജി ലക്ഷ്യമിടുന്നു.
ബ്രാൻഡ് അംബാസഡർമാർ
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർക്കൊപ്പം, യുവജനങ്ങളുടെ പ്രിയ നായകൻ ടൊവിനൊ തോമസും മൈജിയുടെ ബ്രാൻഡ് അംബാസഡർമാരായി എത്തുന്നു. ന്യൂജനറേഷൻ ഉപഭോക്താക്കളുമായി കൂടുതൽ ബന്ധപ്പെടാൻ സഹായകമാകും ടൊവിനൊയുടെ സാന്നിധ്യം.
“കേരളം കണ്ടിട്ടില്ലാത്ത ഒഫറുകൾ, 25 കോടി സമ്മാനങ്ങൾ, വിപണിയിലെ ഏറ്റവും കുറഞ്ഞ വില – എല്ലാം ഒരുമിച്ച് എത്തുമ്പോൾ, ഈ ഓണം കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സീസൺ ആകും. ‘മൈജി ഓണം മാസ്സ് ഓണം സീസൺ 3’ ഉപഭോക്താക്കൾക്ക് പൂർണ്ണമായൊരു ആഘോഷാനുഭവം നൽകും."