/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
കോഴിക്കോട്: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് സെയിൽസ് & സർവീസ് നെറ്റ് വർക്കായ മൈജി ഈ വർഷം തുടങ്ങാനിരിക്കുന്ന 40 പുതിയ ഷോറൂമുകളിലേക്കായി മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്താനൊരുങ്ങുന്നു. കേരളത്തിന് അകത്തും പുറത്തുമായി ആരംഭിക്കുന്ന ഷോറൂമുകളിലെ 3000 ത്തിൽ പരം തൊഴിൽ അവസരങ്ങളിലേക്കാണ് മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, കൊച്ചി, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലെ മൈജിയുടെ റീജിയണൽ ഓഫീസുകളിൽ ഫെബ്രുവരി 4 ന് മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ആദ്യഘട്ടം നടക്കുന്നു.
ഈ മേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായ മൈജിയിൽ നിലവിൽ 5000ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ തന്നെ 150ലധികം ഷോറൂമുകളാണ് മൈജിക്കുള്ളത്.
ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് മാനേജർ, ഷോറൂം സെയിൽസ് സ്റ്റാഫ് (മൊബൈൽ ഫോൺ, ലാപ്ടോപ്, ടീവി, ഏസി, ഹോം അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ക്രോക്കറി, ഡിജിറ്റൽ ആക്സസറീസ്), വെയർ ഹൗസ് ഗ്രൗണ്ട്സ്റ്റാഫ് / എക്സിക്യൂട്ടീവ്സ്, മൊബൈൽ ഫോൺ, ഹോം അപ്ലയൻസസ് ടെക്നീഷ്യൻസ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. എസ് എസ് എൽ സി മുതൽ എഞ്ചിനീയറിങ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്റെ ഓരോ കോണിലും ലോകോത്തര ഷോപ്പിംഗ് അനുഭവം എത്തിക്കുക എന്ന ലക്ഷ്യം വെച്ച് മുന്നേറുന്ന മൈജി ഊർജ്ജസ്വലരും ഉത്തരവാദിത്വമുള്ളവരുമായ ജീവനക്കാരെയാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ തേടുന്നത്.
'കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് മൈജിയുടെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമാണ്. മൈജിയുടെ വളർച്ച, കേരളത്തിലെ തൊഴിൽ അവസരങ്ങളുടെ വളർച്ചയുമായി ബന്ധിപ്പിച്ചാണ് ഞങ്ങൾ കാണുന്നത്. 40 പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതിലൂടെ 3000ത്തിലധികം പേർക്ക് ജോലി നൽകാൻ കഴിയുമെന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.' മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി അറിയിച്ചു.
മൈജിയുടെ സ്വന്തം ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളും ഉടൻ തന്നെ പൊതുവിപണിയിലെത്തും. ഡിജിറ്റൽ മേഖലയിൽ തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലെയുള്ള സ്ഥാപനങ്ങളും കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കുവാൻ പദ്ധതിയുണ്ട്. കേരളത്തിലെ ആദ്യത്തെ സ്ത്രീ നിയന്ത്രിത ഹൈടെക്ക് സർവീസ് സെന്റർ പോലെയുള്ള പുതിയ ആശയങ്ങളും ധാരാളം തൊഴിൽസാധ്യതകളുടെ വാതിൽ തുറക്കുന്നുണ്ട്.
മൈജി ജീവനക്കാർക്ക് മേഴ്സിഡസ് ബെൻസ് ഉൾപ്പെടെയുള്ള കാറുകൾ നൽകിയത് പത്രവാർത്തകളിൽ ഇടം നേടിയിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ജോലിക്കാർക്ക് വിദേശയാത്ര പാക്കേജുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും മൈജി നൽകി വരുന്നു.
മുഴുദിന വാക്ക് ഇൻ ഇന്റർവ്യൂകൾ ആയാണ് മൈജി മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റർവ്യൂ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ 7994 00 66 22, 9745 00 22 66, 7306 22 00 77 എന്നീ നമ്പറുകളിലും www.joinmyg.com ലും ലഭ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
