മൊബൈൽ ഫോണുകൾക്ക് 48% വരെ വിലക്കുറവുമായി മൈജി ഫോൺ മേള ആരംഭിച്ചു

ജനപ്രിയ ഫോൺ ബ്രാൻഡുകളിൽ 48% വരെ വിലക്കുറവാണ് ഫോൺ മേളയുടെ ഭാഗമായി നൽകുന്നത്. 30,000 ത്തിന് താഴെ വിലയുള്ള മൊബൈൽ ഫോണുകൾക്കാണ് പ്രത്യേക വിലക്കുറവും ആകർഷകമായ ഇഎംഐ സ്കീമുകളും ഒരുക്കിയിരിക്കുന്നത്.

author-image
Shibu koottumvaathukkal
New Update
IMG-20250623-WA0007

കോഴിക്കോട്: മഴക്കാല വിപണിയിൽ ഫോൺ പ്രേമികൾക്കൊരു സന്തോഷവാർത്തയുമായി മൈജി ഫോൺ മേള ആരംഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ഫോൺ വിൽക്കുന്ന ബ്രാൻഡായ മൈജി ഇപ്പോൾ ജനപ്രിയ ഫോൺ ബ്രാൻഡുകളിൽ 48% വരെ വിലക്കുറവാണ് ഫോൺ മേളയുടെ ഭാഗമായി നൽകുന്നത്. 30,000 ത്തിന് താഴെ വിലയുള്ള മൊബൈൽ ഫോണുകൾക്കാണ് പ്രത്യേക വിലക്കുറവും ആകർഷകമായ ഇഎംഐ സ്കീമുകളും ഒരുക്കിയിരിക്കുന്നത്. മൈജി ഫോൺ മേള ജൂൺ 30 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. 10,000 മുതൽ 20,000 വരെ വിലയുള്ള ഫോണുകളിൽ 2 വർഷത്തെ എക്സ്ട്രാ വാറന്റി ലഭിക്കുമ്പോൾ 40,000 ത്തിൽ താഴെയുള്ളവയിൽ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും 2 വർഷത്തെ എക്സ്ട്രാ വാറന്റിയുമുണ്ട്. 70,000 വരെ വിലയുള്ള ഫോണുകളിൽ 6,000 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചറും, 70,000 ത്തിന് മുകളിൽ വിലയുള്ള ഫോണുകളിൽ 20,000 വരെ ക്യാഷ്ബാക്ക് വൗച്ചറുമാണ് ക്രമീകരിച്ചിരിക്കുന്നത്. പഴയ മൊബൈൽ ഫോണും ടാബ്ലെറ്റും എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുമ്പോൾ 12,000 വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. എംഐ ഫോണുകൾ അല്ലെങ്കിൽ ടാബ്ലറ്റുകൾ വാങ്ങുമ്പോൾ ലക്കി ഡ്രോയിലൂടെ 6 പേർക്ക് എംഐ ടാബ്ലറ്റുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. സാംസങ് ഫോണുകൾ, ടാബ്ലറ്റുകൾ വാങ്ങുമ്പോൾ 6 പേർക്ക് ലക്കി ഡ്രോയിലൂടെ 5ജി ഫോണുകൾ സമ്മാനമായി നൽകും എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 24 അൾട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇഎംഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാം. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ, നോക്കിയ , റെഡ്മി, റിയൽമി, ഷവോമി , വൺപ്ലസ്, ടെക്നോ, അസ്യൂസ് , ഹോണർ, ഐബോൾ എന്നിങ്ങനെ ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും, ടാബ്ലറ്റ് ബ്രാൻഡുകൾക്കും മാസ്സ് വിലക്കുറവ് ലഭ്യമാണ്. ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തിൽ വീഴുക, താഴെ വീണ് കേട് പറ്റുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാൻ, ബ്രാൻഡ് വാറന്റിക്ക് പുറമെ മൈജി നൽകുന്ന അഡീഷണൽ വാറന്റിയായ മൈജിയുടെ എക്സ്ട്രാ വാറന്റി തുടങ്ങിയവ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്ണേഴ്സുമായി സഹകരിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താവിന് ആകർഷകമായ ഫിനാൻസ് ഓഫറുകളും തിരഞ്ഞെടുക്കാം. ഓഫറുകൾ ഓൺലൈനിൽ myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.48% വരെ വിലക്കുറവുമായി മൈജി ഫോൺ മേള ആരംഭിച്ചു  

myg