/kalakaumudi/media/media_files/2025/09/19/screenshot_20250919_154003_whatsapp-2025-09-19-15-42-25.jpg)
കോഴിക്കോട്: ബാങ്കിംഗ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദ പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്' ദേശീയ പുരസ്കാരം. ബാങ്കിംഗ് ഫ്രോൻടിയേഴ്സ്, നഫ്കൂബ് (NAFCUB) എന്നിവരുമായി സഹകരിച്ച് സൈബേൺ ഗ്ലോബൽ അക്കാദമിക് ഇന്നൊവേഷൻസ് സൊസൈറ്റി നൽകുന്ന 'നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് സമ്മിറ്റ് ആൻഡ് ഫ്രോൻടിയേഴ്സ് ഇൻ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് 2024-25' അവാർഡാണ് സൊസൈറ്റിക്ക് ലഭിച്ചത്.
​ഗോവയിൽ നടന്ന ചടങ്ങിൽ ഗോവ സഹകരണ മന്ത്രി സുഭാഷ് ശിരോദ്കറിൽ നിന്ന് സൊസൈറ്റി ചെയർമാൻ ഡോ. എൻ. സായിറാം, സി.ഇ.ഒ. ഷൈലേഷ് സി. നായർ, സി.ഒ.ഒ. പൗസൺ വർഗീസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനമികവും വളർച്ചയും വിലയിരുത്തിയാണ് ഈ അംഗീകാരം.
​45-ൽ അധികം ശാഖകളും ഒരു ലക്ഷം അംഗങ്ങളുമുള്ള പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കഴിഞ്ഞ നാല് വർഷത്തിനിടെ വിവിധ മേഖലകളിലായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.