മുംബൈയിലെ രണ്ടാമത്തെ വിമാനത്താവളം ജൂണില്‍

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുംബൈയിലെ രണ്ടാമത്തെ പ്രധാന വിമാനത്താവളം എത്തുന്നത് നവി മുംബൈക്ക് വലിയ നേട്ടമാകും. ഈ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഉണരും.

author-image
Biju
New Update
dhgf

മുംബൈ: രാജ്യത്തിനകത്തും പുറത്തും ബിസനസ് സാമ്രാജ്യം വര്‍ദ്ധിപ്പിക്കുന്ന അദാനിഗ്രൂപ്പില്‍ നിന്നും പുതിയ പൊജക്ട് കൂടി രാജ്യത്തിന് സമര്‍പ്പിക്കുന്നു. അത്യാധുനിക സംവിധാനങ്ങളില്‍ നിര്‍മ്മിച്ച  നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ജൂണില്‍ നടക്കുമെന്ന് പ്രതീക്ഷ. ഏപ്രില്‍ 17 ന് ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ജൂണില്‍ ഉദ്ഘാടനം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി വ്യക്തമാക്കുകയായിരുന്നു.

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുംബൈയിലെ രണ്ടാമത്തെ പ്രധാന വിമാനത്താവളം എത്തുന്നത് നവി മുംബൈക്ക് വലിയ നേട്ടമാകും. ഈ മേഖലയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഉണരും.

അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡും സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ഈ എയര്‍പോര്‍ട്ട് വികസിപ്പിക്കുന്നത്. 74 ശതമാനമാണ് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സിന്റെ ഓഹരി പങ്കാളിത്തം. 26 ശതമാനം സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മന്റ് കോര്‍പ്പറേഷനാണ്.

ഏകദേശം 16,700 കോടി രൂപയാണ് നിര്‍മാണ ചെലവ്. പുതിയ വിമാനത്താവളം എത്തുന്നത് മുംബൈ വിമാനത്താവളത്തിലെ തിരക്ക് ലഘൂകരിക്കാന്‍ സഹായകരമാകും. ഇന്ത്യയിലെ വര്‍ദ്ധിച്ചുവരുന്ന വ്യോമ ഗതാഗത മേഖലയുടെ ആവശ്യകത നിറവേറ്റാനും ഈ വിമാനത്താവളം ലക്ഷ്യമിടുന്നു. 2018 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടത്.

 

navi mumbai adani mumbai