കടപ്പത്ര സമാഹരണത്തിന് ഒരുങ്ങി കൊശമറ്റം ഫിനാന്‍സ്

കടപ്പത്ര സമാഹരണം വെള്ളിയാഴ്ച ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ് എത്തുന്നത്. 19 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയാണ് അപേക്ഷിക്കാനാകുക. വി

author-image
anumol ps
New Update
kosamattam finance

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00




കോട്ടയം: കടപ്പത്ര സമാഹരണത്തിന് ഒരുങ്ങി കൊശമറ്റം ഫിനാന്‍സ്.  തങ്ങളുടെ മുപ്പത്തിയൊന്നാമത് നോണ്‍-കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചര്‍ പബ്ലിക് ഇഷ്യൂവിനാണ് കമ്പനി ഒരുങ്ങുന്നത്. കടപ്പത്ര സമാഹരണം വെള്ളിയാഴ്ച ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ് എത്തുന്നത്. 19 മുതല്‍ ഓഗസ്റ്റ് ഒന്നുവരെയാണ് അപേക്ഷിക്കാനാകുക. വിവിധ കാലാവധികളിലായി എട്ടുപദ്ധതികളുള്ള കടപ്പത്രങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കുണ്ട്. ഈ കടപ്പത്രങ്ങള്‍ ബി.എസ്.ഇ.യില്‍ ഉള്‍പ്പെടുത്തും. ഈ കടപ്പത്ര സമാഹരണത്തില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. നിക്ഷേപകരുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈനായും യു.പി.ഐ. ഐ.ടി. ഉപയോഗിച്ചും നിക്ഷേപം നടത്താം. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ വഴി ശാഖകളില്ലാത്ത സ്ഥലങ്ങളില്‍ പോലും നിക്ഷേപകര്‍ക്ക് കൃത്യമായ കാലയളവില്‍ പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാന്‍ സാധിക്കും.



kosamattamfinance