ഇന്ത്യ ഇന്റർനാഷണൽ എക്സ്പോയ്ക്ക് തുടക്കമായി; വ്യവസായമുന്നേറ്റം ലക്ഷ്യം

കേരള വ്യവസായ വകുപ്പിന്റെയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തിലാണ് എക്‌സ്‌പോ നടക്കുന്നത്. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും, മെട്രോമാർട്ടും ചേർന്ന് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

author-image
Devina
New Update
expooo


 കൊച്ചി :രണ്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് തുടക്കമായി . കേരള വ്യവസായ വകുപ്പിന്റെയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തിലാണ് എക്‌സ്‌പോ നടക്കുന്നത്. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും, മെട്രോമാർട്ടും ചേർന്ന് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

ജനുവരി 16, 17, 18 തീയതികളിൽ കൊച്ചി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിപാടികൾ നടക്കുന്നത് . എക്‌സ്‌പോയോട് അനുബന്ധിച്ച് വ്യവസായി മഹാസംഗമവും നടക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്സ്പോകളിൽ ഒന്നാകും ഇത്. അഞ്ഞൂറോളം സ്റ്റാളുകളിലായി അന്പത്തിനായിരത്തോളം ഉൽപ്പനങ്ങൾ അണിനിരത്തും.

 പ്രമുഖ മെഷിനറി നിർമ്മാതാക്കൾ അവരുടെ പുതിയ ഉൽപ്പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും മേളയിൽ പ്രദർശിപ്പിക്കും. 'ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങൾ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ എറണാകുളം പ്രസ് ക്ലബുമായി ചേർന്ന് മാധ്യമസംഗമം ആദ്യദിനം നടക്കും.
രണ്ടാം ദിവസം 'അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവ്വഹണവും ഭരണവും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സംസ്ഥാന തദേശസ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആകും ഉദ്ഘാടകൻ.

കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു വേണ്ട പ്രോൽസാഹനവും, സഹായങ്ങളും നൽകുകയാണ് ലക്ഷ്യം. വിവിധ ബാങ്കുകളുടെ ഹെൽപ്പ്ഡെസ്‌കുകൾ ഇവിടെ ഉണ്ടാകും.


കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്.എ.ഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ- അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ അറിയിക്കുന്നു.

 മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എംഎൽഎമാർ, അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര എംഎസ്എംഇ ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടർ, തൃശൂർ എംഎസ്എംഇ ഡയറക്ടർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാർ, വ്യവസായ ബിസിനസ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.