അമേരിക്കന്‍ തീരുവ: യൂറോപ്പും ഓസ്‌ട്രേലിയയും ലക്ഷ്യമിട്ട് ഇന്ത്യന്‍ ചെമ്മീന്‍

യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണി കളിലേക്ക് സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിച്ച് അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

author-image
Biju
New Update
chemmen

മുംബൈ: ഇന്ത്യന്‍ ചെമ്മീന്‍കൂടുതലായും  കയറ്റുമതി ചെയ്തിരുന്ന അമേരിക്ക ഇന്ത്യയ്‌ക്കെതിരേ കൂടുതല്‍ നികുതി ഈടാക്കുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനിലും ഓസ്‌ട്രേലിയ ഉള്‍പ്പെടെയുളള മറ്റു രാജ്യങ്ങളിലും വിപണി സാധ്യത തേടി ഇന്ത്യ. 

യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ വിപണി കളിലേക്ക്  സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിച്ച് അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിയുടെ സിംഹഭാഗവും യുഎസ് വിപണിയിലേക്കായിരുന്നു. എന്നാല്‍, അമേരിക്കയുടെ താരിഫ് നടപ ടികള്‍ കയറ്റുമതിക്കാരുടെ ലാഭം കുത്ത നെ കുറച്ചു. ഈ ഘട്ടത്തില്‍ പുതിയ വിപ ണികള്‍ കണ്ടെത്തിയത് ആഭ്യന്തര ഉത്പാ ദകര്‍ക്ക് ആശ്വാസമാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്മീ ന്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇതില്‍. ഭൂരിഭാഗവും കയറ്റുമതിയും ചെയ്യുന്നു. . 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക ക വര്‍ഷത്തില്‍, ആഗോളതലത്തില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ ശീതീകരിച്ച ചെമ്മീ നാണ് കയറ്റുമതി ചെയ്തത്. ഈ വില്പന യുടെ 48 ശതമാനവും യുഎസ് വിപണിയി ലേക്കായിരുന്നു.

കൊച്ചിയുള്‍പ്പെടെയുള്ള തീ രദേശ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കേരള ത്തിലെ പ്രോസസിംഗ് യൂണിറ്റുകള്‍ക്ക്, യൂ റോപ്യന്‍ യൂണിയന്റെ കര്‍ശനമായ മാനദ ണ്ഡങ്ങള്‍ പാലിച്ചതിന്റെ ഫലമായി ഇനി സുഗമമായി കയറ്റുമതി ചെയ്യാന്‍ സാധി ക്കും.

യൂറോപ്യന്‍ യൂണിയനു പുറമെ റഷ്യയിലേ ക്കുള്ള കയറ്റുമതിയും വര്‍ധിക്കും. 25 ഫി ഷറീസ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍ കുന്നതിനുള്ള പ്രക്രിയയിലാണ് റഷ്യ.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒ ക്ടോബറില്‍ ഓസ്‌ട്രേലിയ ആന്ധ്രാപ്രദേ ശില്‍നിന്ന് തൊലി കളയാത്ത ചെമ്മീന്‍ ഇ റക്കുമതി ചെയ്യാന്‍ അനുമതി നല്കി. ചില ചരക്കുകളില്‍ വൈറ്റ് സ്‌പോട്ട് വൈറസ് ക ണ്ടെത്തിയതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയ നേരത്തേ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തെ ചെമ്മീന്‍ കയറ്റുമതിയുടെ 80 ശതമാനവും ആന്ധ്രാപ്രദേശില്‍നിന്നാണ്. ഇതില്‍ 70 ശതമാനവും യുഎസിലേക്കാ യിരുന്നു. എന്നാല്‍ യുഎസ് ഏര്‍പ്പെടുത്തി യ ഉയര്‍ന്ന തീരുവയുടെ ഫലമായി നിരക്ക് 59.72 ശതമാനത്തിലെത്തി. ഇത് സംസ്ഥാ നത്തിന്റെ യുഎസിലേക്കുള്ള കയറ്റുമതി യെ കാര്യമായി ബാധിച്ചു.