പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷം കേന്ദ്ര പൊതുമേഖലാ പ്രതിരോധ കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ അറ്റാദായം 4,020 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 3,006.67 കോടി രൂപയായിരുന്നു. 33.70 ശതമാനമായിരുന്നു വര്‍ധനവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദമായ 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ അറ്റാദായം 1,783.52 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വിറ്റുവരവ് 19,819.93 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 17,333.37 കോടി രൂപയായിരുന്നു. 14.35 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നാലാം പാദത്തിലെ വാര്‍ഷിക വിറ്റുവരവ് 8,335.01 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 6,327.48 കോടി രൂപയായിരുന്നു.
75,934 കോടി രൂപയുടെ കരാറുകളാണ് നിലവില്‍ കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. മികച്ച പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 80 പൈസ നിരക്കില്‍ അന്തിമ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.