ഭാരതി എയര്‍ടെലിന്റെ അറ്റാദായം 4,160 കോടി രൂപ

കമ്പനിയുടെ ഏകീകൃത വരുമാനം 38,506 കോടി രൂപയായി ഉയര്‍ന്നു. 3 ശതമാനമാണ് വര്‍ധന.

author-image
anumol ps
New Update
bharati airtel

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ അറ്റാദായം 4,160 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തിലെ ഇതേ പാദത്തെ സംബന്ധിച്ച് 158 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഏകീകൃത വരുമാനം 38,506 കോടി രൂപയായി ഉയര്‍ന്നു. 3 ശതമാനമാണ് വര്‍ധന. എബിറ്റ്ഡ ഒരു ശതമാനം ഉയര്‍ന്ന് 19,944 കോടി രൂപയിലെത്തി. 

bharti airtel