പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കനറ ബാങ്കിന്റെ അറ്റാദായം 3,757 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 3,175 കോടി രൂപയായിരുന്നു. 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനം 34,025 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവിലെ വരുമാനം 28,685 കോടി രൂപയായിരുന്നു. പലിശ വരുമാനം 28,807 കോടിയായും ഉയര്‍ന്നു. അറ്റ പലിശ വരുമാനം 9,580 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ആകെ അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 14,554 കോടി രൂപയായി. ഓഹരിയൊന്നിന് 16.10 രൂപ വീതം ഡിവിഡന്റ് നല്‍കാനും ശുപാര്‍ശ ചെയ്തു.