പ്രതീകാത്മക ചിത്രം
ചെന്നൈ: 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ സിറ്റി യൂണിയന്‍ ബാങ്കിന്റെ അറ്റാദായം 254.81 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ അറ്റാദായം 218.04 കോടി രൂപയായിരുന്നു. തമിഴ്‌നാട് ആസ്ഥാനമായാണ് സിറ്റി യൂണിയന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
2024 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,000 കോടി രൂപ കടന്ന് 1,015.73 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 937.47 കോടി രൂപയായിരുന്നു. 8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിന്റെ മൊത്ത വരുമാനം 1,549.34 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,423.09 കോടി രൂപയായിരുന്നു. 2024 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 6,012.22 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 5,524.69 കോടി രൂപയായിരുന്നു.
2024 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ബിസിനസ് ഒരു ലക്ഷം പിന്നിട്ട് 1,02,138 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 96,369 കോടി രൂപയായിരുന്നു.