സിഎസ്ബി ബാങ്കിന്റെ അറ്റാദായം 567 കോടി രൂപ

ബാങ്കിന്റെ പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 10 ശതമാനം വര്‍ധിച്ച് 780 കോടി രൂപയിലെത്തി.

author-image
anumol ps
New Update
csb bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ സി എസ് ബി ബാങ്കിന്റെ അറ്റാദായം പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായം 567 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 547 കോടി രൂപയായിരുന്നു. 4 ശതമാനമാണ് വര്‍ധനവ്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 10 ശതമാനം വര്‍ധിച്ച് 780 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വര്‍ധിച്ച് 1476 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനത്തില്‍ 85 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. 2024 മാര്‍ച്ച് 31-ലെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.51 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

net profit csb bank