ഇന്‍ഡെല്‍ മണിയുടെ അറ്റാദായം 55.75 കോടി രൂപ

ഈ സാമ്പത്തികവര്‍ഷം പുതുതായി 80 ഓളം ശാഖകള്‍ ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

author-image
anumol ps
Updated On
New Update
indel money

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അറ്റാദായം 55.75 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 29.19 കോടിയായിരുന്നു. പ്രവര്‍ത്തന വരുമാനം 56 ശതമാനം വര്‍ധിച്ച് 289.01 കോടി രൂപയിലെത്തി.

1,800 കോടി രൂപയുടെ ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഏതാണ്ട് 6,000 കോടിയുടെ വായ്പകള്‍ പ്രതിവര്‍ഷം വിതരണം ചെയ്യുന്നു. വായ്പകളില്‍ 91 ശതമാനവും സ്വര്‍ണ വായ്പയാണെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമേഷ് മോഹനന്‍ പറഞ്ഞു.

ഈ സാമ്പത്തികവര്‍ഷം പുതുതായി 80 ഓളം ശാഖകള്‍ ആരംഭിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്‍ഡെല്‍ മണിക്ക് 320 ശാഖകളാണുള്ളത്. 

net profits indel money