പ്രതീകാത്മക ചിത്രം
കൊച്ചി: രാജ്യത്തെ മുന്‍നിര ഐ. ടി കമ്പനിയായ ഇന്‍ഫോസിസിന്റെ ലാഭം 7,696 കോടി രൂപയായി. 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ 26,000 പേരുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജീവനക്കാരുടെ എണ്ണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പുതുതായി 5,240 ജീവനക്കാരെ കമ്പനി നിയമിച്ചിരുന്നു.