പ്രതീകാത്മക ചിത്രം
മുംബൈ: 2023-24 സാമ്പത്തിക വര്‍ഷം ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡിന് 46.22 ലക്ഷം രൂപയുടെ അറ്റാദായം. ജനുവരി- മാര്‍ച്ച് പാദത്തിലെ അറ്റാദായമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 16.30 ലക്ഷം രൂപയായിരുന്നു. 183 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാലാം പാദത്തില്‍ വരുമാനം തൊട്ടുമുന്‍ പാദത്തേക്കാള്‍ 43 ശതമാനം വര്‍ധിച്ച് 3.07 കോടി രൂപയുമായി. മൊത്തം വായ്പകള്‍ തൊട്ടു മുന്‍പാദമായ ഒക്ടോബര്‍-നവംബറിനെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
2023-24 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം 2.13 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ 83.11 ലക്ഷം രൂപയില്‍ നിന്ന് 157.22 ശതമാനമാണ് വര്‍ധന. മൊത്തം വരുമാനം ഇക്കാലയളവില്‍ തൊട്ടു മുന്‍വര്‍ഷത്തെ 3.82 കോടി രൂപയെ അപേക്ഷിച്ച് 95.34 ശതമാനം വളര്‍ച്ചയോടെ 7.46 കോടി രൂപയായി. മൊത്തം വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ 13.55 കോടി രൂപയില്‍ നിന്ന് 85.94 ശതമാനം വര്‍ധനയോടെ 25.20 കോടി രൂപയായി. കമ്പനിയുടെ വിപണി മൂല്യം 28.59 കോടി രൂപയാണ്.