പ്രതീകാത്മക ചിത്രം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ അവസാനിച്ച പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ അറ്റാദായം 178 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായം 144 കോടി രൂപയായിരുന്നു. 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ വിറ്റുവരവ് 5,535 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 4,376 കോടി രൂപയായിരുന്നു. 27 ശതമാനമാണ് വളര്‍ച്ച.
ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 4687 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 3641 കോടി രൂപയായിരുന്നു. 29 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ നിന്നുള്ള ലാഭം 165 കോടി രൂപയായി ഉയര്‍ന്നു. 28% വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ ഗള്‍ഫ് മേഖലയിലെ വിറ്റുവരവ് 811 കോടി രൂപയായും ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 700 കോടി രൂപയായിരുന്നു. കമ്പനിയുടെ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ വിറ്റുവരവ് 39 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 34 കോടി രൂപയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
