പ്രതീകാത്മക ചിത്രം
കൊച്ചി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ അറ്റാദായം 513 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 23 ശതമാനം വര്‍ധനവോടെ 1,06,339 കോടി രൂപയിലുമെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 3125 കോടി രൂപയുടെ ആകെ വരുമാനം 20 ശതമാനം വര്‍ധനവോടെ 3760 കോടി രൂപയിലും വിതരണം 12,165 കോടി രൂപയില്‍ നിന്ന് അഞ്ചു ശതമാനം വര്‍ധനവോടെ 12,741 കോടി രൂപയിലുമെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
