എംആര്‍എഫിന്റെ അറ്റാദായത്തില്‍ വര്‍ധനവ്

കമ്പനിയുടെ അറ്റാദായം 2,081 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 769 കോടി രൂപയായിരുന്നു.

author-image
anumol ps
New Update
mrf

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ: ഇന്ത്യയിലെ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം 2,081 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 769 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ലാഭം 2,787 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1070 കോടി രൂപയായിരുന്നു. കമ്പനിയുടെ സഞ്ചിത വരുമാനം 25,486 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 23,261 കോടിയായിരുന്നു. 

മികച്ച വില്‍പന, അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവ്, ഉയര്‍ന്ന കാര്യക്ഷമത എന്നിവയാണു ലാഭം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് കമ്പനി അറിയിച്ചു. ടയര്‍ ഉല്‍പാദകര്‍ക്കു മേല്‍ കേന്ദ്രം ചുമത്തിയ പ്രത്യേക (എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോണ്‍സിബിലിറ്റി) തുകയായ 145 കോടി രൂപ നല്‍കിയ ശേഷമുള്ള ലാഭത്തിന്റെ കണക്കാണിത്. 706 കോടി രൂപ നികുതിയായി നല്‍കി (മുന്‍ വര്‍ഷം 301 കോടി രൂപ). 1887 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല ട്രക്ക് ടയര്‍ ശ്രേണിയില്‍ ഒന്നിന്റെ വില കുറയ്ക്കുകയും ചെയ്തു. 

ആഡംബര ബൈക്കുകള്‍ക്കുള്ള സ്റ്റീല്‍ റേഡിയല്‍ ടയര്‍ ഉല്‍പാദനം ആരംഭിച്ചതാണ് ഈ കാലയളവിലെ നേട്ടങ്ങളിലൊന്ന്. ഓഹരി ഒന്നിന് 194 രൂപ വീതം (1940%) അന്തിമ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് നിര്‍ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 3 രൂപ വീതം രണ്ട് ഇടക്കാല ലാഭവിഹിതം നേരത്തെ നല്‍കിയിരുന്നു. ഈ വര്‍ഷത്തെ മൊത്തത്തിലുള്ള ലാഭവിഹിതം ഓരോ ഓഹരിക്കും 200 രൂപയാണ്. 

net profit mrf