മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് 672 കോടി രൂപയുടെ ലാഭം

2023-24 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും കമ്പനി മികച്ച വളര്‍ച്ച കൈവരിച്ചു. 

author-image
anumol ps
Updated On
New Update
muthoot mini

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



ന്യൂഡല്‍ഹി: 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ ലാഭത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 672 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം ഇത് 544 കോടി രൂപയായിരുന്നു. 23.4 ശതമാനമാണ് വര്‍ധനവ്. 2023-24 സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച, ലാഭവിഹിതം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും കമ്പനി മികച്ച വളര്‍ച്ച കൈവരിച്ചു. 

ഇക്കാലയളവില്‍ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ 81.77 കോടിയെ അപേക്ഷിച്ച് 35.20 ശതമാനം വളര്‍ച്ചയോടെ 110.56 കോടി രൂപയായി. 2020 സാമ്പത്തിക വര്‍ഷം 1.34 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 2024 സാമ്പത്തിക വര്‍ഷം 0.72 ശതമാനമായി കുറച്ച് കമ്പനിയുടെ ആസ്തി നിലവാരത്തില്‍ മികച്ച പ്രകടനം നിലനിര്‍ത്തി. 

2027ഓടെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7,500 കോടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പുതിയ 61 ശാഖകള്‍ തുറന്ന കമ്പനി 2 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് നേടിയത്. നിലവില്‍ രാജ്യമോട്ടാകെ കമ്പനിക്ക് 902 ശാഖകളാണുള്ളത്.

 

 

muthoot mini financiers