പ്രതീകാത്മക ചിത്രം
കൊച്ചി: 2024 സാമ്പത്തിക വര്‍ഷത്തിലെ ജൂണില്‍ അവസാനിച്ച പാദത്തില്‍ കേരളത്തില്‍ സാന്നിധ്യമുള്ള പ്രകൃതിവാതക കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ അറ്റാദായം 1,142 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ വരുമാനം 15 ശതമാനം ഉയര്‍ന്ന് 13,415 കോടി രൂപയിലെത്തി.
ദഹേജില്‍ ഉള്‍പ്പെടെയുള്ള ടെര്‍മിനലുകളില്‍ ശേഷി വിനിയോഗം ഉയര്‍ന്നതും ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി.) വിലയില്‍ സ്ഥിരതയുണ്ടായതുമാണ് മികച്ച നേട്ടത്തിന് സഹായിച്ചത്.