ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം 17,407 കോടി രൂപ

ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 13 ശതമാനം ഉയര്‍ന്ന് 119,986.31 കോടി രൂപയിലെത്തി.

author-image
anumol ps
New Update
tata

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം 17,407 കോടി രൂപയായി ഉയര്‍ന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ അറ്റാദായം മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 13 ശതമാനം ഉയര്‍ന്ന് 119,986.31 കോടി രൂപയിലെത്തി. അസംസ്‌കൃത സാധനങ്ങളുടെ വിലയിലുണ്ടായ ഇടിവും കാര്യക്ഷമത കൂടിയതും വില്പനയിലുണ്ടായ മുന്നേറ്റവുമാണ് മികച്ച നേട്ടമുണ്ടാക്കാന്‍ ടാറ്റ മോട്ടോഴ്‌സിനെ സഹായിച്ചത്. ഓഹരി ഉടമകള്‍ക്ക് ആറ് രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയില്‍ വിവിധ മോഡല്‍ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് പലതവണയായി വര്‍ദ്ധിപ്പിച്ചിരുന്നു.

Tata Motors net profit