വി-ഗാര്‍ഡിന്റെ അറ്റാദായം 76.17 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 76.17 കോടി രൂപയായി.

author-image
anumol ps
New Update
v guard

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 76.17 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 52.72 കോടി രൂപയായിരുന്നു. 44.5 ശതമാനമാണ് വര്‍ധനവ്.

കമ്പനിയുടെ സംയോജിത വരുമാനം 1342.77 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 1139.22 കോടി രൂപയായിരുന്നു. 17.9 ശതമാനമാണ് വര്‍ധനവ്.

2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം വാര്‍ഷിക അടിസ്ഥാനത്തില്‍ കമ്പനി 257.58 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 189.05 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 36.2 ശതമാനമാണ് വര്‍ധന.

 

V-Guard net profit