മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി

ആഗസ്റ്റിലെ കമക്കുകള്‍ പ്രകാരം 66.70 ലക്ഷം കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. ജൂലൈയില്‍ ഇത് 64.97 ലക്ഷം കോടി രൂപയായിരുന്നു.

author-image
anumol ps
New Update
mutual funds

പ്രതീകാത്മക ചിത്രം 

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയില്‍ കുതിപ്പ്. ആഗസ്റ്റിലെ കമക്കുകള്‍ പ്രകാരം 66.70 ലക്ഷം കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. ജൂലൈയില്‍ ഇത് 64.97 ലക്ഷം കോടി രൂപയായിരുന്നു. 2.7 ശതമാനമാണ് വര്‍ധന. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇക്വിറ്റി സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 30.09 ലക്ഷം കോടി രൂപയാണ്. മൊത്തം ആസ്തിയുടെ 45 ശതമാനത്തോളം വരുമിത്. വിപണിയിലെ നേട്ടത്തില്‍നിന്നുള്ള വിഹിതം, നിക്ഷേപ വരവ് എന്നിവയിലൂടെ 75,055 കോടി രൂപയുടെ വര്‍ധനവാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ ഓഗസ്റ്റില്‍ ഉണ്ടായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന സൂചന വിപണിയില്‍ പ്രതിഫലിച്ചതാണ് ഓഹരികള്‍ നേട്ടമാക്കിയത്. ന്യൂ ഫണ്ട് ഓഫര്‍(എന്‍.എഫ്.ഒ) വഴി സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളില്‍ കൂടുതല്‍ തുക നിക്ഷേപമായെത്തുകയും ചെയ്തു.

കടപ്പത്ര അധിഷ്ഠിത പദ്ധതികളില്‍ മൊത്തം 16 ലക്ഷം കോടി രൂപയാണുള്ളത്. എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ് ഡെറ്റ് സ്‌കീമുകലിലെ ആസ്തിയുമുള്ളത്. സര്‍ക്കാര്‍ ചെലവഴിക്കല്‍ കൂടിയതും ഗവണ്‍മെന്റ് ബോണ്ടുകളിലെ ആദായം രണ്ട് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തിയതുമാണ് ഈ വിഭാഗത്തിലെ ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. 

mutual funds