മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് പുതിയ ലോഗോ

മൊബൈല്‍ ടെക്‌നോളജി രംഗത്ത് തൊഴില്‍ നേടാന്‍ താത്പര്യമുള്ള പ്ലസ് 2 / ഡിഗ്രി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐ.ടി.ഐ. കഴിഞ്ഞവര്‍ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ കുറഞ്ഞഫീസില്‍ പഠിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കോഴ്‌സുകളാണ് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒരുക്കിയിരിക്കുന്നത്.

author-image
anumol ps
New Update
mit

പുതിയ ലോഗോ മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 കോഴിക്കോട്: മൈജിയുടെ വിദ്യാഭ്യാസ സംരംഭമായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പുതിയ ലോഗോ പുറത്തിറക്കി. സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പുറത്തിറക്കിയത്.

മൊബൈല്‍ ടെക്‌നോളജി രംഗത്ത് തൊഴില്‍ നേടാന്‍ താത്പര്യമുള്ള പ്ലസ് 2 / ഡിഗ്രി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐ.ടി.ഐ. കഴിഞ്ഞവര്‍ക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ കുറഞ്ഞഫീസില്‍ പഠിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് കോഴ്‌സുകളാണ് മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒരുക്കിയിരിക്കുന്നത്. ഹെക്‌സ് ടോഗ്ഗിള്‍ എന്ന നൂതന രീതിയിലൂടെ ആപ്പിള്‍, ആന്‍ഡ്രോയ്ഡ്, ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസുകളുടെ ലെവല്‍ വണ്‍മുതല്‍ ലെവല്‍ ഫോര്‍വരെയുള്ള സോഫ്റ്റ്വേര്‍ & ഹാര്‍ഡ്വേര്‍ സംബന്ധമായ കംപ്ലയിന്റുകള്‍ പരിഹരിക്കാന്‍ സജ്ജരാക്കുന്നതാണ് ഗവണ്‍മെന്റ് അംഗീകൃതമായ ഈ കോഴ്‌സുകള്‍.

myg institute of technology logo