റാണ അശുതോഷ് കുമാര്‍ സിങ്ങ് എസ്ബിഐയുടെ പുതിയ എംഡി

ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബ്യൂറോ(എഫ്എസ്‌ഐബി)യാണ് ശുപാര്‍ശ ചെയ്തത്.

author-image
anumol ps
New Update
sbi

പ്രതീകാത്മക ചിത്രം

 


മുംബൈ:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി റാണ അശുതോഷ് കുമാര്‍ സിങ്ങിനെ ശുപാര്‍ശ ചെയ്തു. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബ്യൂറോ(എഫ്എസ്‌ഐബി)യാണ് ശുപാര്‍ശ ചെയ്തത്. നിലവില്‍ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. എസ്ബിഐക്ക് നാല് മാനേജിങ് ഡയറക്ടര്‍മാരും ഒരു ചെയര്‍മാനുമാണ് ഉള്ളത്. അതേസമയം, ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ടി.റാബി ശങ്കറിന്റെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 2021ല്‍ മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹം ചുമതലയേറ്റത്. 

Rana Ashutosh Kumar Singh managing director State Bank Of India